കുതിക്കാന്‍ ഹൈപ്പര്‍ലൂപ്പ്; വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും

കുതിക്കാന്‍ ഹൈപ്പര്‍ലൂപ്പ്; വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും

റിയാദ്-ജിദ്ദ യാത്രാസമയത്തില്‍ 9 മണിക്കൂര്‍ ലാഭം

റിയാദ്: സൗദിക്കാരുടെ ഹൈപ്പര്‍ലൂപ്പ് സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഒരു വര്‍ഷം കൂടി. 2020 അവസാനത്തോടെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ കോളിന്‍ റൈസ് അറിയിച്ചു.

യുഎഇയും ഇന്ത്യയും അടക്കം ഗതാഗത രംഗത്തെ ഭാവിസാങ്കേതിക വിദ്യയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ടെക്‌നോളജി കാത്തിരിക്കുന്ന ലോകരാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യയും. സൗദിയില്‍ ഹൈപ്പര്‍ലൂപ്പ് യാത്രാസംവിധാനം നിലവില്‍ വരുന്നതോടെ ജിദ്ദ-റിയാദ് യാത്രാസമയം പത്ത് മണിക്കൂറില്‍ നിന്നും 50 മിനിട്ടായി കുറയും.

പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ ഈ അതിവേഗ യാത്രാസംവിധാനം ആയിരക്കണക്കിന് ഉന്നത തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുകയെന്ന് കോളിന്‍ റൈസ് പറഞ്ഞു. ബില്‍ഡിംസ്, നിര്‍മ്മാണം, പ്രോഗ്രാമിംഗ്, ആര്‍ക്കിടെക്ചര്‍ മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍.

സൗദി അറേബ്യയിലെ നിക്ഷേപകര്‍ക്ക് ഹെപ്പര്‍ലൂപ്പ് ടെക്‌നോളജിയില്‍ വലിയ താല്‍പര്യമാണ് ഉള്ളതെന്ന് കഴിഞ്ഞ നവംബറില്‍ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ പറഞ്ഞിരുന്നു.

Comments

comments

Categories: Arabia