സമ്പദ്‌വളര്‍ച്ച അനാരോഗ്യം വിതയ്ക്കുന്നു

സമ്പദ്‌വളര്‍ച്ച അനാരോഗ്യം വിതയ്ക്കുന്നു

ചൈനയിലെ കുട്ടികളുടെ പൊണ്ണത്തടിക്കു കാരണം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു കാരണമാകുന്നു

ചൈനയിലെ കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്നുവെന്നും അതില്‍ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു പങ്കുണ്ടെന്നും പുതിയൊരു പഠനത്തില്‍ പറയുന്നു. അഞ്ച് ചൈനീസ് കുട്ടികളില്‍ ഒരാള്‍ അമിതഭാരമുള്ളവരാണെന്നാണു കണ്ടെത്തല്‍. 1995 ല്‍ 20ല്‍ ഒരാള്‍ക്കു മാത്രമായിരുന്നു തൂക്കക്കൂടുതല്‍. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയിലുള്ള ചൈനയുടെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും അതിനൊപ്പമുള്ള കുട്ടികളുടെ വളര്‍ച്ചയില്‍ കളികളും വ്യായാമവും കുറഞ്ഞതും ഇതിനു കാരണമായിട്ടുണ്ട്. ഇക്കാലയളവില്‍ അമിതഭാരവും പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം നാലു മടങ്ങ് വര്‍ധിച്ചതായും ഗവേഷകര്‍ പറയുന്നു.

അത്തരമൊരു വര്‍ദ്ധനവിന് സാധ്യത കൂടുതലാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഇതു നിയന്ത്രിക്കാന്‍ അമിതമായി മധുരവും കൊഴുപ്പുമടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നിരുല്‍സാഹപ്പടുത്തുെ വിധം നികുതികള്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. മാത്രമല്ല ഭക്ഷണ വൈവിധ്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് സബ്‌സിഡികളും ഏര്‍പ്പെടുത്തണം. കായിക പ്രവര്‍ത്തനങ്ങളും ആരോഗ്യ വിദ്യാഭ്യാസവും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ഉള്‍പ്പെടുന്ന നയപരമായ തീരുമാനങ്ങളാണ് എടുക്കേണ്ടതെന്ന് പഠനത്തിനു നേത്വം നല്‍കിയ പെക്കിംഗ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജുന്‍മാ അഭിപ്രായപ്പെടുന്നു.

അടുത്തകാലത്ത് ചൈനയുടെ സമ്പദ്‌വ്യവസ്ഥ വളരുകയും ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി മാറുകയും ചെയ്തിരുന്നു. പോഷകാഹാരക്കുറവു വരുത്തിവെക്കുന്ന അനാരോഗ്യപ്രശ്‌നങ്ങളില്‍ സാമ്പത്തികവളര്‍ച്ച വരുത്തുന്ന ഫലം വിലയിരുത്തുകയാണ് തങ്ങള്‍ ആദ്യം തന്നെ നടത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. മുന്‍ പഠനങ്ങളെല്ലാം പോഷകാഹാരക്കുറവ് മാത്രം കേന്ദ്രീകരിച്ചവയായിരുന്നു.

വരുമാന വര്‍ദ്ധന കുടുംബങ്ങളില്‍ ഭക്ഷണത്തിനു മേല്‍ കൂടുതല്‍ ചെലവിടാന്‍ സാഹചര്യമൊരുക്കി. നഗരവല്‍ക്കരണം മെച്ചപ്പെട്ട ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ലഭ്യമാക്കുന്നത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു.

ചൈനീസ് കുട്ടികള്‍ക്കിടയില്‍ ജങ്ക് ഫുഡ് ശീലം വര്‍ധിക്കുകയും കായികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരുകയും ചെയ്തു. മുമ്പ് കുട്ടികള്‍ ഒഴിവു സമയം വിനിയോഗിച്ചിരുന്നത് മൈതാനത്തില്‍ കളിച്ചു കൊണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കംപ്യൂട്ടറിന്റെയും ടിവിയുടെയും മുമ്പിലാണ് ചെലവിടുന്നതെന്ന് ബര്‍മിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകനായ ബെയ്‌ലി പറഞ്ഞു. ഇപ്പോള്‍ ചൈനയില്‍ വളരെയധികം ഫാസ്റ്റ് ഫുഡ് ശൃംഖലകളുണ്ട്, കൂടുതല്‍ ആളുകള്‍ ആധുനിക ഭക്ഷണശീലങ്ങളിലേക്കു കടന്നു കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള കുട്ടികളുടെ പൊണ്ണത്തടിയെ ലോകാരോഗ്യസംഘടന ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളികളില്‍ ഒന്ന് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പഠനത്തില്‍ 1995- 2014 കാലഘട്ടത്തില്‍ ഏഴു മുതല്‍ 18 വയസ്സ് വരെ പ്രായപരിധിയിലുണ്ടായിരുന്ന ഒരു ദശലക്ഷത്തിലധികം ചൈനീസ് കുട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഗവേഷകര്‍ അപഗ്രഥിച്ചത്. ദീര്‍ഘകാലമായി നേരിട്ടു കൊണ്ടിരുന്ന പോഷകാഹാരക്കുറവും അണുബാധയും കുട്ടികളിലും കൗമാരക്കാരിലും ഈ കാലഘട്ടത്തില്‍ 8.1% ത്തില്‍ നിന്ന് 2.4% ആയി കുറഞ്ഞുവെന്നു കണ്ടത്തി. അതോടൊപ്പം മെലിഞ്ഞവരുടെ എണ്ണത്തില്‍ 7.5% മുതല്‍ 4.1% വരെ കുറവും രേഖപ്പെടുത്തി. പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണം 1995 ല്‍ 5.3%ല്‍ നിന്ന് 2014 ല്‍ 20.5% ആയി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചൈനയിലെ മുതിര്‍ന്ന ആളുകളിലെ പൊണ്ണത്തടിയുടെ ഇപ്പോഴത്തെ അവസ്ഥ ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂളിലെ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് പോപ്പുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായ ലിന്‍ഡ്‌സെ എം ജാക്ക്‌സ് ചൂണ്ടിക്കാട്ടുന്നു. പഠനഫലം അവഗണിക്കത്തക്കതല്ല, കുട്ടികളിലെയും കൗമാരക്കാരിലെയും പൊണ്ണത്തടി ഭാവിയില്‍ പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാന്‍സറിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ പോഷകാഹാരത്തിന്റെ അഭാവം കുട്ടികളിലും കൗമാരപ്രായക്കാരിലും പൊണ്ണത്തടിക്കും ഭവിയില്‍ ഇത്തരം മാരകരോഗങ്ങള്‍ക്കും ഇടയാക്കും.

Comments

comments

Categories: Health