സാന്‍ഫ്രാന്‍സിസ്‌കോ ഇ-സിഗരറ്റ് നിരോധിക്കും

സാന്‍ഫ്രാന്‍സിസ്‌കോ ഇ-സിഗരറ്റ് നിരോധിക്കും

യുവാക്കളില്‍ വര്‍ധിച്ചു വരുന്ന ഇ- സിഗരറ്റ് ഭ്രമം നിയന്ത്രിക്കുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇതിന്റെ വില്‍പന നിരോധിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നു. ഇവയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നതുവരെയാണു നിരോധനം. യുഎസില്‍ ഇ- സിഗരറ്റ് നിരോധനം കൊണ്ടു വരുന്ന ആദ്യസംസ്ഥാനമാണിത്. എന്നാല്‍ ഇതു കൊണ്ടൊന്നും ചെറുപ്പക്കാരുടെ ആസക്തിയെ ഇല്ലതാക്കാനാകില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) നിരോധനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 2021 വരെ കമ്പനികള്‍ക്ക് ഇ-സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന സംബന്ധിച്ച് വാദങ്ങള്‍ നിരത്തുന്നതിനുള്ള അപേക്ഷ ഇതിലുണ്ട്. ഇതിനുള്ള നിശ്ചിത സമയ പരിധി 2018 ആഗസ്ത് വരെയാക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ഏജന്‍സി പിന്നീട് അറിയിച്ചു.

ഇ-സിഗരറ്റുകള്‍ പൊതുജനാരോഗ്യത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സാന്‍ഫ്രാന്‍സിസ്‌കോ, ഷിക്കാഗോ, ന്യൂയോര്‍ക്ക് എന്നീ സ്റ്റേറ്റുകള്‍, എഫ്ഡിഎക്ക് സംയുക്തമായി ഒരു കത്ത് അയച്ചിരുന്നു. യുവാക്കളില്‍ ദുശ്ശീലം വളര്‍ത്തുന്നതിനായി വിവിധയിനം രുചികളില്‍ കമ്പനികള്‍ പുകവലി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതായി സന്നദ്ധപ്രവര്‍ത്തകര്‍ വാദിച്ചിരുന്നു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ കണക്കു പ്രകാരം, ഇ- സിഗരറ്റ് ശീലം പിന്തുടരുന്ന യുഎസ് കൗമാരക്കാരുടെ എണ്ണം 2017 -2018ല്‍ 36 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 3.6 മില്ല്യണ്‍ മുതല്‍ 4.9 മില്ല്യണ്‍ വരെയാണ് ഇവരുടെ എണ്ണം.

2018 ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 27 ശതമാനവും മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 7.2 ശതമാനവും മാസത്തില്‍ ഒന്നോ അതില്‍ കൂടുതലോ തവണ പുകയില ഉപയോഗിക്കുന്നതായി കണ്ടെത്തി. സിഗരറ്റ്, പുകയിലചവയ്ക്കല്‍, ഹുക്ക ഇ-സിഗററ്റുകള്‍ എന്നിവയാണ് കൗമാരക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. 3.05 ദശലക്ഷം (20.8%)ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും 570,000 (4.9%) മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കഴിഞ്ഞ മാസം ഒരു തവണയെങ്കിലും പുകയില ഉപയോഗിച്ചതായി പറഞ്ഞു. കൂടാതെ 2017നേക്കാള്‍ 1.5 ദശലക്ഷം പേര്‍ ഇ-സിഗററ്റ് ഉപയോഗിച്ചതാാണു റിപ്പോര്‍ട്ട്.

Comments

comments

Categories: Health
Tags: E-cigarette