ബെല്‍റ്റ് റോഡിന് ഫ്രാന്‍സിന്റെ പിന്തുണ തേടി സി ജിന്‍ പിംഗ്

ബെല്‍റ്റ് റോഡിന് ഫ്രാന്‍സിന്റെ പിന്തുണ തേടി സി ജിന്‍ പിംഗ്

തങ്ങളുടെ സ്വപ്‌ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതിക്ക് ഫ്രാന്‍സിന്റെ പിന്തുണ തേടി ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ്. ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയപ്പോഴാണ് സി ജിന്‍ പിംഗ് പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതില്‍ ഫ്രാന്‍സിന്റെ സഹകരണം ആവശ്യമുണ്ടൈന്ന് പറഞ്ഞത്. ആണവോര്‍ജം, എയ്‌റനോട്ടിക്‌സ്, സ്‌പേസ്, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കാനാകുമെന്നും ഫ്രാന്‍സിലെ ലെ ഫിഗാറോ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൈനീസ് പ്രസിഡന്റ് പറയുന്നു.

ഫ്രഞ്ച് കമ്പനികളെ ചൈനയില്‍ നിക്ഷേപിക്കുന്നതിന് ക്ഷണിച്ച സി ജിന്‍ പിംഗ് ചൈനീസ് കമ്പനികള്‍ക്ക് ഫ്രാന്‍സില്‍ മികച്ച അവസങ്ങള്‍ ലഭിക്കുമെന്നും പ്രത്യാശിച്ചു. കഴിഞ്ഞ ദിവസം ഇറ്റലി ബെല്‍റ്റ് റോഡ് പദ്ധതിയുമായി സഹകരിക്കുന്നതിന് ചൈനയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ രാഷ്ട്രമാണ് ഇറ്റലി. എന്നാല്‍ അത്തരമൊരു ഒപ്പിടലിന് പദ്ധതിയില്ലെന്നാണ് ഫ്രാന്‍സിന്റെ വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഒന്നാകെയാണ് ചൈനയുമായുള്ള ഹകരണത്തില്‍ നിലപാടെടുക്കേണ്ടതെന്നാണ് ഫ്രാന്‍സ് കരുതുന്നത്. എന്നാല്‍ ചൈനയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഫ്രാന്‍സ് പ്രതീക്ഷിക്കുന്നുണ്ട്.

Comments

comments

Categories: FK News
Tags: Xi Jin ping