ഫോണ്‍പേയില്‍ 763 കോടി രൂപ നിക്ഷേപിച്ച് വാള്‍മാര്‍ട്ട്

ഫോണ്‍പേയില്‍ 763 കോടി രൂപ നിക്ഷേപിച്ച് വാള്‍മാര്‍ട്ട്

ബെംഗളുരു: ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫോണ്‍പേയില്‍ യുഎസ് ബഹുരാഷ്ട്ര റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് 763 കോടി രൂപ (111 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. സിഗപ്പൂരിലെ മാതൃകമ്പനി വഴിയാണ് നിക്ഷേപം. പേടിഎം, ആമസോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാണ് പണം വിനിയോഗിക്കുക. രാജ്യത്തെ 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ മത്സരാധിഷ്ഠിതമായി മുന്നോട്ട് നീങ്ങുന്നിന് ഈ തുക ഫോണ്‍പേയ്ക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് വിപണി ഒരു ട്രില്യണ്‍ ഡോളര്‍ വളരുമെന്ന പ്രതീക്ഷയാണ് വന്‍ തുക മുതല്‍മുടക്കാന്‍ വാള്‍മാര്‍്ട്ടിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

2015 ല്‍ ആണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോണ്‍പേയെ രാജ്യത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് ദാതാക്കളായ ഫഌപ്കാര്‍ട്ട് ഏറ്റെടുത്തിരുന്നത്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് 500 മില്യണ്‍ ഡോളര്‍ ഫണ്ട് ലഭ്യമാക്കുമെന്നും 2017 ഒക്‌റ്റോബറില്‍ ഫഌപ്കാര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഏകദേശം 75 മില്യണ്‍ ഡോളര്‍ ഫോണ്‍പേയില്‍ ഫഌപ്കാര്‍ട്ട് നിക്ഷേപിച്ചു കഴിഞ്ഞു.

പേടിഎം, ഗൂഗിള്‍ പേ, ആമസോണ്‍ പേ, വാട്‌സാപ്പ് പേമെന്റ്, റിലയന്‍സ് ജിയോ, ഷഓമിയുടെ മി പേ തുടങ്ങി നിരവധി എതിരാളികളാണ് ഫോണ്‍പേയ്ക്കുള്ളത്. വെല്ലുവിളികള്‍ കടുത്തതോടെ ഉപഭോക്തൃ പിന്തുണ വളര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ സമീര്‍ നിഗത്തിന്റെ നേതൃത്വത്തിലുള്ള ഫോണ്‍പേ നടത്തി വരികയായിരുന്നു. രാജ്യത്തെ മൊബീല്‍ പേമെന്റ് വിപണിയിലും സാന്നിധ്യമുറപ്പിക്കാനാണ് നിക്ഷേപം വഴി വാള്‍മാര്‍ട്ട് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy, Slider