മൊബീല്‍ഫോണ്‍ കുടുംബബന്ധങ്ങള്‍ക്ക് ഭീഷണിയല്ല

മൊബീല്‍ഫോണ്‍ കുടുംബബന്ധങ്ങള്‍ക്ക് ഭീഷണിയല്ല

മൊബീല്‍ഫോണ്‍ കുടുംബത്തില്‍ ചെലവിടേണ്ട സമയം അപഹരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം വീട്ടില്‍ ചെലവഴിക്കേണ്ട സമയം കുറയ്ക്കുന്നില്ലെന്നാണു പുതിയ ഗവേഷണത്തിന്റെ കണ്ടെത്തല്‍. വര്‍ധിച്ചു വരുന്ന മൊബീല്‍ ഉപയോഗവും സമൂഹമാധ്യമങ്ങളില്‍ ചെലവിടുന്ന സമയവും കുട്ടികളും മാതാപിതാക്കളും ഒരുമിച്ചു ചെലവിടേണ്ട സമയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇതു വരെയുള്ള കൂടുതല്‍ പഠനങ്ങളും വരുത്തിവെച്ചിരിക്കുന്ന ധാരണ. എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യമാണ്
ഓക്‌സ്‌ഫോര്‍ഡ്, വോര്‍വിക്ക് സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കുട്ടികള്‍ എട്ടു വര്‍ഷം മുമ്പു ജീവിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇപ്പോള്‍ മാതാപിതാക്കളോടൊപ്പം വീട്ടില്‍ ചെലവഴിക്കുന്നതായി പഠനം പറയുന്നു. ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതും പോലുള്ള ഒരുമിച്ചിരിക്കുന്ന സമയത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഗാര്‍ഹിക ടൈം യൂസ് സര്‍വ്വേയില്‍ നിന്ന് ലഭിച്ച 2000-2015 കാലഘട്ടത്തെ വിവരങ്ങള്‍ പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. എട്ട് മുതല്‍ 16 വയസ്സിനിടയിലുള്ള 2500 കുട്ടികളുടെയും അവരുടെ മാതാപിതാക്കള്‍ളുടെയും 5,000 ദൈനംദിന ഡയറിക്കുറിപ്പുകളിലെ വിവരങ്ങളാണ് പഠനത്തിന് ആധാരം.

ഇതു പ്രകാരം, കുടുംബങ്ങള്‍ 2015ല്‍ 2000ത്തിനേക്കാള്‍ പ്രതിദിനം ശരാശരി 30 മിനുറ്റ് അധികം ചെലവഴിച്ചു. അതായത് കുടുംബം ഒരുമിച്ചു ചെലവഴിച്ചത് 2000ത്തില്‍ ശരാശരി 347 മിനുറ്റ് ആയിരുന്നെങ്കില്‍ 2015ല്‍ 379 മിനുറ്റ് ആയി വര്‍ദ്ധിച്ചു. 2015 ആയപ്പോഴേക്കും കുട്ടികള്‍ ദിവസത്തില്‍ ശരാശരി 136 മിനുറ്റ് വരെ വീടിനകത്തു മാതാപിതാക്കളോടൊപ്പം തനിച്ചു ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 87 മിനുറ്റാണ് അവര്‍ തങ്ങളുടെ ബന്ധുക്കളുമായി പങ്കുവെച്ചത്. മാര്യേജ് ആന്‍ഡ് ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കുട്ടികളും മാതാപിതാക്കളും ഒരു ദിവസം ചെലവഴിക്കുന്ന സമയത്തില്‍ കാര്യമായ വ്യത്യാസമുണ്ടായില്ലെന്നും ഗവേഷണം പറയുന്നു. ശരാശരി വെറും മൂന്ന് മിനുറ്റിന്റെ വര്‍ദ്ധനവേ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളൂ. മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ കുടുംബം ഒരുമിച്ചു കഴിയുന്ന സമയം കൂടിയിട്ടുണ്ടെന്ന് ഗവേഷണം പറയുന്നു. സത്യത്തില്‍ മൊബീല്‍ ഉപയോഗം കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിലാണു പങ്കു വഹിച്ചിട്ടുള്ളതെന്ന് വോര്‍വിക്ക് സര്‍വ്വകലാശാലയിലെ ഡോ. സ്‌റ്റെല്ല ഷാറ്റ്‌സിതിയോചറി പറയുന്നു. ഇത് വീട്ടിലും പുറത്തും കുട്ടികളിലും മാതാപിതാക്കള്‍ക്കുമിടയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Health
Tags: Telephone