സ്വീഡിഷ് ക്രൗഡ്ഫണ്ടിംഗ് കമ്പനി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ്വീഡിഷ് ക്രൗഡ്ഫണ്ടിംഗ് കമ്പനി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് കമ്പനിയുടെ ഓഫീസ്

ആഗോള ക്രൗഡ്ഫണ്ടിംഗ് വെബ്‌സൈറ്റായ ഫണ്ടഡ്‌ബൈമി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് ലഭിച്ച ശേഷമാണ് ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ കമ്പനി ഓഫീസ് തുടങ്ങിയത്.

ഓഹരി ക്രൗഡ്ഫണ്ടിംഗിലൂടെ ഓഹരികള്‍ വിറ്റ് നിക്ഷേപം സമാഹരിക്കാന്‍ കമ്പനികള്‍ക്ക് സഹായം നല്‍കുന്ന കമ്പനിയാണ് ഫണ്ടഡ്‌ബൈമി. ഈ വര്‍ഷം രണ്ടാംപാദത്തിന്റെ തുടക്കത്തില്‍ ആദ്യ ക്യാംപെയിനിന് തുടക്കം കുറിക്കാനാണ് ആലോചിക്കുന്നതെന്ന് ഫണ്ടഡ്‌ബൈമി മേന സിഇഒ സമിര്‍ തൗകന്‍ പറഞ്ഞു.

സാധുവായ വ്യാപാര ലൈസന്‍സ്, ബൃഹത്തായ ബിസിനസ് പദ്ധതികള്‍, കൃത്യമായ സാമ്പത്തിക ആസൂത്രണങ്ങള്‍ എന്നിവ സ്വന്തമായുള്ള കമ്പനികള്‍ക്ക് ഫണ്ടഡ്‌ബൈമി മേന വഴി നിക്ഷേപ സമാഹരണ ക്യാംപെയിനുകള്‍ നടത്താമെന്ന് സമിര്‍ വ്യക്തമാക്കി. നിക്ഷേപ സമാഹരണ പ്രകിയയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി 15 ഘട്ടങ്ങളുള്ള കര്‍ശനമായ പരിശോധനാ നടപടികള്‍ക്ക് രൂപം നല്‍കിയതായും സമിര്‍ കൂട്ടിച്ചേര്‍ത്തു. മികച്ച പദ്ധതികളില്‍ പങ്കാളിയാന്‍ താല്‍പര്യപ്പെടുന്ന നിക്ഷേപകര്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ നല്‍കി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിക്ഷേപ സമാഹരണം നടത്തുന്ന കമ്പനികളുടെ വിവരങ്ങള്‍ ലഭ്യമാകും.

ഫണ്ടഡ്‌ബൈമി നെറ്റ്‌വര്‍ക്കിന്റെ പുതിയ പ്രവര്‍ത്തന മേഖലയാണ് ദുബായ്. ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്് മുമ്പ് 11 രാജ്യങ്ങളില്‍ നിന്നുള്ള 269,000 നിക്ഷേപകര്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും 25 രാജ്യങ്ങളില്‍ നിന്നുള്ള 500ഓളം കമ്പനികളില്‍ 232 മില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: Arabia