മക് ഡൊണാള്‍ഡ്‌സിന്റെ കൃത്രിമ ചിക്കന്‍ നഗ്ഗെറ്റ്

മക് ഡൊണാള്‍ഡ്‌സിന്റെ കൃത്രിമ ചിക്കന്‍ നഗ്ഗെറ്റ്

ആഗോള ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡ് മക് ഡൊണാള്‍ഡ്‌സ് സസ്യാഹാരികള്‍ക്കായി തികച്ചും മാംസരഹിത നഗ്ഗെറ്റ് ഉണ്ടാക്കുന്നു. മക് വീഗന്‍ നഗ്ഗെറ്റ്‌സ് എന്നറിയപ്പെടുന്ന ഇതിന്റെ ചേരുവ ഉരുളക്കിഴങ്ങ്, കടല, ഉള്ളി, കാരറ്റ്, ചോളം എന്നിവയാണ്. ഇത് റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് പൊരിച്ചെടുത്ത് ശരിക്കും ചിക്കന്‍ നഗ്ഗെറ്റ്‌സ് പോലെ വിളമ്പുന്നു. കാഴ്ചയിലും രുചിയിലും ചിക്കന്‍ വിഭവം പോലെയായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യഥാര്‍ത്ഥ ചിക്കന്‍ നഗ്ഗെറ്റ് ആസ്വദിക്കും പോലെ കറുമുറെ കടിച്ചു തിന്നാനുമാകും.

കമ്പനി ആദ്യമായി പുറത്തിറക്കുന്ന സസ്യവിഭവമല്ല ഇത്. സോയാബീന്‍ സോസ് കൊണ്ടുണ്ടാക്കുന്ന ബര്‍ഗര്‍ ഫിന്‍ലന്‍ഡിലും മക് ഫലാഫല്‍ എന്ന വിഭവം സ്വീഡനിലും ഇറക്കിയിട്ടുണ്ട്. ജനുവരിയില്‍ ബ്രിട്ടണില്‍ സസ്യാഹാര പ്രിയര്‍ക്കായി ഹാപ്പി മീല്‍ പുറത്തിറക്കി. ഇതില്‍ ചുവന്ന പെസ്റ്റോ, മധുരചോളം, ബ്രെഡ് എന്നിവയാണ് ഉള്ളത്. എന്നാല്‍ ഇതില്‍ ചിക്കന്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ വിഭവം ഭക്ഷ്യപരിശോധനയച്ചിരുന്നു.

ലിവര്‍പൂള്‍, ലണ്ടന്‍, ബര്‍മിങ്ഹാം, കെന്റ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ ട്വിറ്ററിലൂടെ അവരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ആജീവനാന്ത സസ്യാഹാരികളായ ചിലര്‍ ഇതു വഞ്ചനയാണെന്ന് കുറ്റപ്പെടുത്തി. ഇതേത്തുടര്‍ന്നു കമ്പനി ക്ഷമാപണം നടത്തുകയുണ്ടായി. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് കമ്പനി വാഗ്ദാനം നല്‍കി. ഉപഭോക്താക്കളെ നിരാശപ്പെടുത്താന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള നിരവധി നടപടികള്‍ പാചകവേളയില്‍ത്തന്നെ എടുക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ സസ്യഭുക്കുകളുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ധനവാണ് കമ്പനിയെ ഇത്തരം വിഭവങ്ങളിലേക്കു നയിച്ചത്. അടുത്തകാലത്തായി മക് ഡൊണാള്‍ഡ്‌സ് സസ്യവിഭവങ്ങള്‍ ഏറെ ജനപ്രീതിയാര്‍ജിച്ചിട്ടുണ്ട്.

Comments

comments

Categories: Health