ഇന്‍സ്റ്റഗ്രാം ഇ- കൊമേഴ്‌സിലേക്ക്, ഷോപ്പിംഗ് ബട്ടണ്‍ പരീക്ഷണത്തില്‍

ഇന്‍സ്റ്റഗ്രാം ഇ- കൊമേഴ്‌സിലേക്ക്, ഷോപ്പിംഗ് ബട്ടണ്‍ പരീക്ഷണത്തില്‍

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഹ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ഇ- കൊമേഴ്‌സിലേക്ക് പ്രവേശിക്കുന്നു. തെരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ പോസ്റ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായുള്ള ‘ചെക്ക്ഔട്ട്’ ബട്ടണ്‍ പരീക്ഷിക്കുകയാണെന്ന് സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് യൂണിറ്റ് ഓണ്‍ലൈനില്‍ അറിയിച്ചിട്ടുണ്ട്. പല ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിന് ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാമിലെ മിഴിവുള്ള ഫോട്ടോകള്‍ സ്വാധീനിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നത്.

യുഎസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. അഡിഡാസ്, നൈക്, ബര്‍ബറി, ഡിയോര്‍, എച്ച് & എം തുടങ്ങിയ ബ്രാന്‍ഡുകളിലാണ് ഇപ്പോള്‍ ഷോപ്പിംഗ് ഓപ്ഷനുള്ളത്. ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റഗ്രാമിനു പുറത്തുപോകാതെ തന്നെ വാങ്ങാനാകും. വലുപ്പം, നിറം എന്നിവ തെരഞ്ഞെടുക്കാനും പേമെന്റ് നടത്താനും ആപ്പിനകത്ത് സംവിധാനമുണ്ട്.

ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളികള്‍ നേരിടുന്ന ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സംരംഭത്തിന് പേമെന്റ് വിവരങ്ങള്‍ കൈമാറാന്‍ എത്രത്തോളം ഉപയോക്താക്കള്‍ തയാറാകുമെന്നത് സംശയത്തിലാണെന്ന് ചില വിപണി വിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: FK News