ഓള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ട് ഫിസ്‌കര്‍

ഓള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ട് ഫിസ്‌കര്‍

480 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് കാറാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ വിപണിയിലെത്തിക്കുന്നത്

കാലിഫോര്‍ണിയ : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഫിസ്‌കര്‍ പുതിയ ഓള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ടു. 480 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുന്ന പൂര്‍ണ്ണ വൈദ്യുത കാറാണ് ഫിസ്‌കര്‍ വിപണിയിലെത്തിക്കുന്നത്. 2021 ല്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കും.

40,000 യുഎസ് ഡോളറായിരിക്കും എസ്‌യുവിയുടെ വില. ടെസ്‌ല മോഡല്‍ വൈ ആയിരിക്കും പ്രധാന എതിരാളി. 80 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഇലക്ട്രിക് കാറിന് കരുത്തേകും. റഡാര്‍ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യകള്‍ സുരക്ഷയൊരുക്കും.

ടെസ്‌ല മോഡല്‍ വൈ കൂടാതെ, ഔഡി ഇ-ട്രോണ്‍, മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്കും ഫിസ്‌കര്‍ എസ്‌യുവി ഭീഷണി ഉയര്‍ത്തും.

Comments

comments

Categories: Auto
Tags: Fisker