ബ്രെക്‌സിറ്റിന് ശേഷം യുകെ ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറുണ്ടാക്കില്ല

ബ്രെക്‌സിറ്റിന് ശേഷം യുകെ ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറുണ്ടാക്കില്ല

ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ സ്വതന്ത്ര വ്യാപാര കരാറിലെത്താന്‍ പരിഗണിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെന്ന് യുകെ വിദേശ ഓഫിസ് മന്ത്രി മാര്‍ക്ക് ഫീല്‍ഡ് വ്യക്തമാക്കി. ചില സുപ്രധാന വ്യാപാര സര്‍ക്കങ്ങള്‍ ബ്രിട്ടീഷ് കമ്പനികളും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. മുന്നോട്ടുള്ള പോക്കില്‍ ഇവ വിലങ്ങുതടികളാണ്. ഇതിനര്‍ത്ഥം ഇന്ത്യയുമായുള്ള വ്യാപാരം പ്രാധാന്യമര്‍ഹിക്കുന്നില്ല എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ ഉള്‍പ്പെട്ട ഒരു പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പ്രവര്‍ത്തനം എല്ലാ ബ്രിട്ടീഷ് കമ്പനികള്‍ക്കും അത്ര സുഗമകരമായല്ല അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ മധ്യസ്ഥം വേണ്ടി വരുന്ന വന്‍കിട തര്‍ക്കങ്ങള്‍ നിലവിലുണ്ട്. യുകെയിലെ ഫോറിന്‍ കോമണ്‍വെല്‍ത്ത് ഓഫിസില്‍ ഏഷ്യയുടെ ചുമതല വഹിക്കുന്നത് മാര്‍ക്ക് ഫീല്‍ഡാണ്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായാണ് ബ്രെക്‌സിറ്റിനു ശേഷം ഉടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News

Related Articles