ബെനഡിക്റ്റ് കംബര്‍ബാച്ച് ഇന്ത്യയില്‍ എംജി മോട്ടോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ബെനഡിക്റ്റ് കംബര്‍ബാച്ച് ഇന്ത്യയില്‍ എംജി മോട്ടോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍

മാര്‍വല്‍’സ് ദ അവെഞ്ചേഴ്‌സ് സിനിമയിലൂടെയും ഷെര്‍ലാക്ക് ടിവി സീരീസിലൂടെയും പ്രശസ്തനായ ബ്രിട്ടീഷ് അഭിനേതാവ് ഇനി ഇന്ത്യയില്‍ എംജി മോട്ടോറിന്റെ മുഖമാകും

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി ബ്രിട്ടീഷ് അഭിനേതാവ് ബെനഡിക്റ്റ് കംബര്‍ബാച്ചിനെ പ്രഖ്യാപിച്ചു. മാര്‍വല്‍’സ് ദ അവെഞ്ചേഴ്‌സ് സിനിമയിലൂടെയും ഷെര്‍ലാക്ക് ടിവി സീരീസിലൂടെയും പ്രശസ്തനായ ബെനഡിക്റ്റ് കംബര്‍ബാച്ച് ഇനി ഇന്ത്യയില്‍ എംജി മോട്ടോറിന്റെ മുഖമാകും. ഇന്ത്യയില്‍ എംജി മോട്ടോറിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ബെനഡിക്റ്റ് കംബര്‍ബാച്ച് പറഞ്ഞു. ബ്രാന്‍ഡ് അംബാസഡറായി ബെനഡിക്റ്റിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് എംജി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജീവ് ഛാബ പ്രതികരിച്ചു.

ഇന്ത്യയില്‍ എംജി (മോറിസ് ഗാരേജസ്) മോട്ടോറിന്റെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവി ഈ വര്‍ഷം വിപണിയിലെത്തിക്കും. ഹെക്ടര്‍ എസ്‌യുവി പുറത്തിറക്കിയാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അരങ്ങേറുന്നത്. പ്രീമിയം കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടൂസോണ്‍ എന്നിവയാണ് ഹെക്ടര്‍ എസ്‌യുവിയുടെ പ്രധാന എതിരാളികള്‍. ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ എസ്‌യുവി ആയിരിക്കും എംജി ഹെക്ടര്‍.

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ തുടങ്ങിയവ സവിശേഷതകളാണ്. സെഗ്‌മെന്റിലെ ഏറ്റവും വലിയ പനോരമിക് സണ്‍റൂഫുമായാണ് എംജി ഹെക്ടര്‍ എസ്‌യുവി വരുന്നത്. പവര്‍ സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി കാമറ എന്നീ ഫീച്ചറുകളും നല്‍കും. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍, ഫിയറ്റില്‍നിന്ന് വാങ്ങിയ 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ നല്‍കും.

Comments

comments

Categories: Auto