അലോയ് വീലുകളില്‍ ക്ലാസിക്, തണ്ടര്‍ബേര്‍ഡ് ഓടിക്കാം

അലോയ് വീലുകളില്‍ ക്ലാസിക്, തണ്ടര്‍ബേര്‍ഡ് ഓടിക്കാം

10,000 രൂപയാണ് മെഷീന്‍ ഫിനിഷ്ഡ് അലോയ് വീലുകളുടെ വില. രണ്ട് വര്‍ഷ വാറന്റി ലഭ്യമാണ്. ട്യൂബ്‌ലെസ് ടയറുകളും ഉപയോഗിക്കാം

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350, ക്ലാസിക് 500, തണ്ടര്‍ബേര്‍ഡ് 350, തണ്ടര്‍ബേര്‍ഡ് 500 ബൈക്കുകള്‍ ഇനി അലോയ് വീലുകളിലും ഓടിക്കാം. ഈ നാല് ബൈക്കുകളുടെയും ഔദ്യോഗിക ആക്‌സസറി ലിസ്റ്റില്‍ അലോയ് വീലുകള്‍ ഉള്‍പ്പെടുത്തി. റോയല്‍ എന്‍ഫീല്‍ഡ് വെബ്‌സൈറ്റിലെ ആക്‌സസറികളുടെ വിഭാഗത്തില്‍ അലോയ് വീലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം.

10,000 രൂപയാണ് വില. ഘടിപ്പിക്കുന്നതിനും നികുതികളും ഉള്‍പ്പെടെ 11,000 രൂപ. മെഷീന്‍ ഫിനിഷ്ഡ് അലോയ് വീലുകള്‍ ചില ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. അലോയ് വീലുകള്‍ക്ക് രണ്ട് വര്‍ഷ വാറന്റി ലഭ്യമാണ്. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഉടമകള്‍ക്ക് വൈകാതെ അലോയ് വീല്‍ ഓപ്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ അലോയ് വീലുകളില്‍ സാധാരണ ടയറുകളും ട്യൂബ്‌ലെസ് ടയറുകളും ഉപയോഗിക്കാം. അതായത് വയര്‍ സ്‌പോക്ക് വീലുകള്‍ ഉപയോഗിക്കുന്ന നിലവിലെ ക്ലാസിക്, തണ്ടര്‍ബേര്‍ഡ് ഉടമകള്‍ക്ക് പുതിയ അലോയ് വീലുകളിലേക്ക് മാറാന്‍ കഴിയും. കറുപ്പ് നിറത്തിലുള്ള 9 സ്‌പോക്ക് വീലുകളുടെ ഓരോ അഴിയിലും മെഷീന്‍ ഫിനിഷിന്റെ ഭംഗി കാണാം. തണ്ടര്‍ബേര്‍ഡ് എക്‌സ് മോഡലുകളില്‍ സ്റ്റാന്‍ഡേഡായി നല്‍കിയ അതേ അലോയ് വീലുകളാണ് ഇതെന്ന് തോന്നുന്നു.

Comments

comments

Categories: Auto