വിറ്റാമിന്‍ ഡി അധികമായാല്‍

വിറ്റാമിന്‍ ഡി അധികമായാല്‍

നിരവധി ഗുണഗണങ്ങളുണ്ടെങ്കിലും വിറ്റാമിന്‍ ഡി അമിതമായാല്‍ പ്രതികരണശേഷി കുറയുമെന്നു പഠനം

ഓര്‍മ്മശക്തി, ബുദ്ധി, മനസ്ഥൈ്യര്യം എന്നിവ വളര്‍ത്തുന്നതില്‍ വിറ്റാമിന്‍ ഡിക്ക് വലിയ പങ്കുണ്ട്. എന്നാല്‍ ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്തതിനപ്പുറം കൂടുതലായി വിറ്റാമിന്‍ ഡി കഴിക്കുന്നവരില്‍ ഓര്‍മശക്തിയും പഠനശേഷിയും മെച്ചപ്പെട്ടതായി കണ്ടെത്തിയെങ്കിലും അവരുടെ തല്‍സമയ പ്രതികരണശേഷി കുറഞ്ഞുവരുന്നതായി പഠനത്തില്‍ മനസിലാക്കാനായി. യുഎസിലെ റട്ട്‌ഗേഴ്‌സ് സര്‍വ്വകലാശാലയാണ് പഠനം നടത്തിയത്. കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ നടത്തിയത്.

തിരിച്ചറിയല്‍ ശേഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ സ്വാധീനം വിലയിരുത്തുന്നതിനായി ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങള്‍ക്കായി 50- 70 പ്രായപരിധിയിലുള്ള സ്ത്രീകളുടെ മൂന്ന് സംഘങ്ങളെ ഗവേഷകര്‍ തെരഞ്ഞെടുത്തു. ആദ്യ സംഘത്തിന് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്ത 600 അന്താരാഷ്ട്ര യൂണിറ്റ് (ഐയു) വിറ്റാമിന്‍ ഡി പ്രിതിദിനം നല്‍കി. അടുത്ത സംഘത്തിന് പ്രതിദിനം 2,000 ഐയുവും മൂന്നാമത്തെ സംഘത്തിന് 4,000 ഐയുവും കൊടുത്തു.

പങ്കെടുത്ത എല്ലാ സ്ത്രീകളും ജീവിതശൈലീ ക്ലാസില്‍ ചേര്‍ന്ന്, തൂക്കം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 2,000 ഐയു വിറ്റാമിന്‍ ഡി കഴിച്ചവരില്‍ ഓര്‍മ്മശക്തിയും പഠനശേഷിയും മെച്ചപ്പെട്ടതായി കാണാന്‍ കഴിഞ്ഞു. അതേസമയം, ഇവരില്‍ തല്‍സമയ പ്രതികരണശേഷിയുടെ വേഗത കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വിറ്റാമിന്റെ അളവ് തോറും ഇത് വളരെയധികം കുറയുന്ന പ്രവണത കാണാനായി. ഇതു ശാരീരിക ചലനങ്ങളെ ബാധിക്കുകയും വീണു പരുക്കു പറ്റുന്നതിന് ഇടയാക്കുകയും ചെയ്തു. അതില്‍ കൂടുതല്‍ വിറ്റാമിന്‍ ഡി കഴിച്ചവരില്‍ പ്രതികരണ ശേഷി തീരെ കുറഞ്ഞു.

പ്രതിദിനം 2,000 ഐയു വീതം വിറ്റാമിന്‍ ഡി കൊടുക്കുമ്പോഴുണ്ടാകുന്ന ഈ അപകട സാധ്യതയെക്കുറിച്ച് മറ്റു ഗവേഷകര്‍ കണ്ടെത്തിയിരുന്നെങ്കില്‍ മറ്റൊരു ഫലം സാധ്യമായേനെ. പക്ഷേ അവര്‍ക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. റട്ട്‌ഗേഴ്‌സ് ഗവേഷകസംഘത്തിന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് പ്രതികരണങ്ങള്‍ മന്ദീഭവിക്കുന്നത് ഇതിന് ഒരു ഉത്തരം ആയിരിക്കാം. കൂടുതല്‍ വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണെന്നാണ് പല പഠനങ്ങളും സമര്‍ത്ഥിക്കുന്നത്. എന്നാല്‍, ഈ പുതിയ പഠനം അത് എപ്പോഴും നല്ലതല്ലെന്നു കാണിക്കുന്നു.

ചെറുപ്പക്കാര്‍ക്ക് 4,000 ഐയു ഒരു ദിവസം പ്രശ്‌നമായിരിക്കില്ല, പ്രായമായവര്‍ക്ക് അവരുടെ പ്രതികരണ സമയം മന്ദഗതിയിലാകുമ്പോള്‍ ഒരു വീഴ്ച ഒഴിവാക്കാന്‍ പരസഹായമോ വടിയോ വേണ്ടി വരും. എന്നാലിത് വെറുമൊരു ഒരു അനുമാനമാണ്. ഭാവി ഗവേഷണങ്ങള്‍ വിറ്റമിന്‍ ഡി നിലകള്‍ തിരിച്ചറിയല്‍ ശേഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും പ്രായമായവരിലെ വീഴ്ചയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നു മനസിലാക്കി കഴിഞ്ഞാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.

എല്ലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ ഡിയുടെ കലവറയാണ് സൂര്യപ്രകാശവും മീന്‍, കരള്‍, ഫലങ്ങള്‍, ധാന്യ വര്‍ഗങ്ങള്‍ തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളും. മസ്തിഷ്‌കപ്രവര്‍ത്തനങ്ങളും മറ്റ് ശാരീരികപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്വലമാക്കുന്നതില്‍ വിറ്റാമിന്‍ ഡിയുടെ സ്വാധീനം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രായമാകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന തിരിച്ചറിയല്‍ ശേഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവൈകല്യവും മറവിരോഗവും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണ്. വിറ്റാമിന്‍ ഡി കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കി നിലനിര്‍ത്തുന്നതില്‍ ഒരു പങ്കുവഹിക്കുന്നുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ പ്രതിവര്‍ഷം 65 വയസ് തികഞ്ഞ നാലില്‍ ഒരാള്‍ക്ക് ഓരോ വര്‍ഷവും വീഴ്ച സംഭവിക്കുന്നു. അമേരിക്കയില്‍ പ്രതിവര്‍ഷം 29 ദശലക്ഷം പേര്‍ പ്രായാധിക്യത്തെ തുടര്‍ന്ന് വീഴുന്നു. മൂന്നു ദശലക്ഷം പേര്‍ അത്യാഹിതവാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നു. എട്ടു ലക്ഷം പേര്‍ ആശുപത്രിവാസത്തിനു വിധേയരാകുന്നുവെന്നും 28,000 പേര്‍ മരിക്കുന്നുവെന്നുമാണ് കണക്ക്. വാര്‍ഷിക ചികില്‍സാചെലവുകളില്‍ 31 ബില്ല്യണിലധികം കവരുന്നത് ഇത്തരം വീഴ്ചകളാണ്. പ്രശ്‌നത്തെ തിരിച്ചറിഞ്ഞ് മതിയായ നടപടി എടുത്തില്ലെങ്കില്‍ ചെലവുകള്‍ ഇനിയും വര്‍ിക്കും.

പ്രതികരണമാന്ദ്യത്തിന് വീഴ്ച, മുറിവുകള്‍ എന്നിവയുമായി ബന്ധമുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. വിവിധ പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരിലെ വിറ്റാമിന്‍ ഡി വിതരണം സംബന്ധിച്ച വിശകലനങ്ങളും വലിയ പഠനങ്ങളും ആവശ്യമാണ്.

Comments

comments

Categories: Health
Tags: Vitamin D