അധികം മുട്ട കഴിക്കുന്നത് ഹൃദ്രോഗമുണ്ടാക്കും

അധികം മുട്ട കഴിക്കുന്നത് ഹൃദ്രോഗമുണ്ടാക്കും

മുട്ടയുടെയും കൊഴുപ്പിന്റെയും ഉയര്‍ന്ന തോതിലുള്ള ഉപയോഗം ഹൃദ്രോഗനിരക്ക് ഉയര്‍ത്തുകയും അകാല മരണസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നു പഠനം. അമേരിക്കന്‍ ആഹാരക്രമം സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. കൂടുതലായി മുട്ടയും കൊഴുപ്പടങ്ങിയ ഭക്ഷണവും കഴിക്കുന്നവര്‍ക്കു ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. പുതുതായി പ്രസിദ്ധീകരിച്ച നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വ്വകലാശാലാ പുറത്തിറക്കിയ പഠനത്തിലാണ് നിര്‍ദേശങ്ങള്‍.

മുട്ടയില്‍, പ്രത്യേകിച്ച് മഞ്ഞക്കരുവില്‍ അടങ്ങിയ ചീത്ത കൊഴുപ്പാണ് പ്രശ്‌നകാരിയെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രതിരോധ മരുന്ന് വിഭാഗം പ്രൊഫസര്‍ നോറിന അലന്‍ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കൊളസ്‌ട്രോളിന്റെ അളവ് പരിമിതപ്പെടുത്തേണ്ടിവരും, കൊളസ്‌ട്രോള്‍ കുറയുമ്പോള്‍ ഹൃദ്രോഗസാധ്യതയും കുറയുന്നുവെന്ന് അവര്‍ പറയുന്നു.

സാധാരണയായി ഭക്ഷണത്തില്‍ നിന്നു കിട്ടുന്ന കൊഴുപ്പിന്റെ ഏറ്റവും വലിയ ഉറവിടങ്ങളില്‍ ഒന്നാണ് മുട്ടകള്‍. ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്നത് 186 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ആണ്. ചുവന്ന മാംസം, സംസ്‌ക്കരിച്ച മാംസം, ഉയര്‍ന്ന കൊഴുപ്പുള്ള പാല്‍ ഉത്പന്നങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു.

മുട്ട കഴിക്കുന്നത് കൊണ്ട് ഹൃദയധമനിയില്‍ തടസങ്ങളുണ്ടാകുമോ എന്നു സംശയിക്കുന്നവരുണ്ടാകാം. ഇക്കാര്യം ദശാബ്ദങ്ങളായി ചര്‍ച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യവുമാണ്. പ്രതിദിനം 300 മില്ലിഗ്രാം വരെ കൊഴുപ്പുള്ള ഭക്ഷണം കഴിക്കാമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം 2015 ല്‍ കാലഹരണപ്പെട്ടു പോയെന്നാണ് ഗവേഷകര്‍ പറയുന്നത്. എങ്കിലും ഭക്ഷണക്രമത്തില്‍ കൊളസ്‌ട്രോളിനുള്ള ഏറ്റവും കൂടിയ ദൈനംദിന പരിധി എന്താണെന്ന് പഠനത്തില്‍ പറയുന്നില്ല.

ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ആഴ്ചയില്‍ മുട്ട ഉപയോഗം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണെന്നും പറയുന്നു. ശരാശരി യുഎസ് പൗരന്റെ ആഹാരശീലത്തില്‍ നിന്ന് പ്രതിദിനം ശരാശരി 300 മില്ലിഗ്രാം കൊഴുപ്പു ലബിക്കുന്നുണ്ട്. യുഎസ് ആഹാരക്രമത്തില്‍ ആഴ്ചയില്‍ മൂന്നോ നാലോ മുട്ടകള്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Health