പുതിയ റെനോ ഡസ്റ്റര്‍ ഈ വര്‍ഷം ജൂലൈയില്‍

പുതിയ റെനോ ഡസ്റ്റര്‍ ഈ വര്‍ഷം ജൂലൈയില്‍

കൂടാതെ പുതിയ റെനോ ക്വിഡ് 2020 ല്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : പുതിയ റെനോ ഡസ്റ്റര്‍ ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കൂടാതെ, പുതിയ ക്വിഡ് 2020 ല്‍ പുറത്തിറക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ വില്‍പ്പന ഇരട്ടിയാക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ ഉല്‍പ്പന്നങ്ങളും നിലവിലെ ചില മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പുകളും വിപണിയിലെത്തിക്കുന്നത്.

നിലവിലെ 80,000 യൂണിറ്റില്‍നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം യൂണിറ്റായി വില്‍പ്പന ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് റെനോ ഇന്ത്യ കണ്‍ട്രി സിഇഒ & മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമില്ലാപള്ളി പറഞ്ഞു. ഈ വര്‍ഷവും അടുത്ത വര്‍ഷവും പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ പരിഷ്‌കരിച്ച ക്വിഡ് ഹാച്ച്ബാക്ക്, ഡസ്റ്റര്‍ എസ്‌യുവി മോഡലുകള്‍ വിപണിയിലെത്തിക്കും.

ഒന്നര ലക്ഷം വാഹനങ്ങള്‍ വിറ്റെങ്കില്‍ മാത്രമേ ഇന്ത്യന്‍ വാഹന വിപണിയില്‍ അഞ്ച് ശതമാനം വിപണി വിഹിതം നേടാന്‍ കഴിയൂ എന്ന് ചോദ്യത്തിന് ഉത്തരമായി വെങ്കട്‌റാം മാമില്ലാപള്ളി പ്രതികരിച്ചു. ഇന്ത്യയില്‍ റെനോ അഞ്ച് ശതമാനം വിപണി വിഹിതം കൈവരിച്ചോ എന്നായിരുന്നു ചോദ്യം. കാര്‍ലോസ് ഗോണുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കമ്പനിയെ ബാധിച്ചോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ കരുതുന്നില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.

Comments

comments

Categories: Auto
Tags: New Duster