ഐടി സേവന മേഖല 9 ശതമാനം വളര്‍ച്ച കൈവരിച്ചേക്കും

ഐടി സേവന മേഖല 9 ശതമാനം വളര്‍ച്ച കൈവരിച്ചേക്കും

ഡിജിറ്റല്‍ സോലൂഷന്‍സായിരിക്കും വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുക

മുംബൈ: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഐടി സേവന മേഖല 9 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിസായ ഐക്രയുടെ വിലയിരുത്തല്‍. യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ 7-9 ശതമാനം വളര്‍ച്ച ഐടി സേവന മേഖലയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

വ്യാവസായിക സംഘടനയായ നാസ്‌കോമിന്റെ വിലയിരുത്തല്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ 9.1 ശതമാനം വളര്‍ച്ചയ്ക്ക് സമാനമായ വളര്‍ച്ചയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തിലും പ്രകടമാകുക.

ഡിജിറ്റല്‍ സോലൂഷന്‍സായിരിക്കും വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുക. ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വിവിധ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കപ്പെടുന്നതായും തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ഭാവിയിലെ വളര്‍ച്ച കണക്കാക്കിയുള്ള നിക്ഷേപങ്ങളാണ് ഐടിയില്‍ ഇപ്പോഴുണ്ടാകുന്നതെന്നും ഐക്ര വൈസ് പ്രസിഡന്റ് ഗൗരവ് ജെയ്ന്‍ പറയുന്നു.
ബാങ്കിംഗ്, ധനകാര്യ മേഖലകള്‍ ചെലവു ചുരുക്കലിന് ശ്രമിക്കുമെന്നതിനാല്‍ ഈ മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ ഐടി കമ്പനികള്‍ക്ക് ക്ഷീണം നേരിടും. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തല്‍. എണ്ണ വില സ്ഥിരത പ്രിപിക്കുന്നത് വിവേചനപൂര്‍ണമായി ഡിജിറ്റല്‍ മേഖലയില്‍ ചെലവിടല്‍ നടത്താന്‍ ഊര്‍ജ കമ്പനികളെ പ്രേരിപ്പിക്കും. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ 9 മാനസങ്ങളില്‍ റീട്ടെയ്ല്‍ മേഖലയില്‍ പ്രകടമായ പുരോഗതിയും ഐടി സേവന മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

നടപ്പു സാമ്പത്തിക വര്‍ഷം ഐടി സേവന കമ്പനികളുടെ ലാഭത്തില്‍ വലിയ വ്യത്യാസം സംഭവിച്ചിട്ടില്ല. റെഗുലേറ്ററി ചെലവുകള്‍ വര്‍ധിച്ചത്, വേതനങ്ങളിലുണ്ടായ വര്‍ധന, വിദേശ രാജ്യങ്ങളിലെ ആഭ്യന്തര നിയമനങ്ങള്‍ വര്‍ധിപ്പിച്ചത്, വിസ തടസങ്ങള്‍ മൂലം ഉപകരാറുകളില്‍ നേരിടുന്ന പ്രതിസന്ധി എന്നിവയാണ് ഇതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: FK News