2019-ല്‍ മൂന്ന് കാമറയുള്ള ഫോണുമായി ആപ്പിള്‍ എത്തുമെന്നു സൂചന

2019-ല്‍ മൂന്ന് കാമറയുള്ള ഫോണുമായി ആപ്പിള്‍ എത്തുമെന്നു സൂചന

കാലിഫോര്‍ണിയ: 2019 ആപ്പിളിനെ സംബന്ധിച്ച് ഒരു നിര്‍ണായക വര്‍ഷമായി കാണപ്പെടുന്നു. സാംസങ്, ഗൂഗിള്‍, വാവേയ് തുടങ്ങിയ കമ്പനികളില്‍നിന്നും ഫോണ്‍ വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന ആപ്പിളിന് ആധിപത്യം നിലനിര്‍ത്തണമെങ്കില്‍ ഐ ഫോണില്‍ പുതുമ കൊണ്ടു വരേണ്ടതുണ്ട്. ഇതു മനസിലാക്കിയാണ് ആപ്പിള്‍ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇപ്രാവിശ്യം ആപ്പിള്‍ പുതുതായി വിപണിയില്‍ ഇറക്കുന്ന ഐഫോണ്‍11-ല്‍ മൂന്ന് കാമറയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പുതിയ ഫോണ്‍ ഈ വര്‍ഷം അവതരിപ്പിക്കുമെന്നും ഇതില്‍ രണ്ടെണ്ണത്തില്‍ മൂന്ന് കാമറയുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. റെഗുലര്‍ വൈഡ് ആംഗിള്‍ ലെന്‍സ്, ടെലിഫോട്ടോ ലെന്‍സ്, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഒരു എല്‍ഇഡി ഫഌഷുമുള്ളതായിരിക്കും മൂന്ന് കാമറയുള്ള ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ Xs, ഐ ഫോണ്‍ Xs മാക്‌സ് എന്നീ രണ്ട് മോഡലുകളുടെ പരിഷ്‌ക്കരിച്ച പതിപ്പ് ഈ വര്‍ഷം പുറത്തിറക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഐ ഫോണിന്റെ വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ട വര്‍ഷമാണ് 2018. ഇന്ത്യയിലും ചൈനയിലും ആപ്പിളിന്റെ വില്‍പ്പന ഇടിയുകയും ചെയ്തു. ചൈന-അമേരിക്ക വ്യാപാര യുദ്ധമാണു ചൈനീസ് വിപണിയില്‍ ആപ്പിളിനു തിരിച്ചടിയായത്. വില്‍പ്പനയില്‍ നേരിട്ട ഇടിവ് മറികടക്കാനുള്ള ശ്രമം ആപ്പിള്‍ നടത്തുമെന്ന് ഉറപ്പാണ്. ഇതിനു വേണ്ടി ഐ ഫോണില്‍ പുതുമ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Tech
Tags: Apple, Iphone

Related Articles