ഫാറ്റിലിവര്‍ അസുഖങ്ങള്‍ കുറയ്ക്കാന്‍

ഫാറ്റിലിവര്‍ അസുഖങ്ങള്‍ കുറയ്ക്കാന്‍

മിക്കവാറും പേര്‍ കായികവ്യായാമങ്ങളില്‍ ഭാരോദ്വഹന ഇനങ്ങള്‍ പരിശീലിക്കുന്നത് പേശികള്‍ ഉരുട്ടി മിനുക്കാനാണ്. ജിമ്മില്‍ ചെന്നാല്‍ ആദ്യം തന്നെ ഇത്തരം സ്‌ട്രെംഗ്ത്ത് ട്രെയിനിംഗ് എടുക്കുന്നവരെ പലപ്പോഴും അധികൃതര്‍ വിലക്കാറുമുണ്ട്. എന്നാല്‍ ഇത്തരം പരിശീലനം ഹൃദയത്തെ ശക്തിപ്പെടുത്താന്‍ മാത്രമല്ല, കരളില്‍ കൊഴുപ്പ് അടിയുന്നതു തടയാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണശേഷി വര്‍ദ്ധിപ്പിക്കാനും ഉപകാരപ്രദമാണെന്ന് ബ്രസീലില്‍ നിന്നുള്ള ഒരു പഠനം പറയുന്നു.

ബ്രസീലിലെ കാമ്പിനസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം എലികളില്‍ നടത്തിയ പരീക്ഷണത്തിലാണിത് കണ്ടെത്തിയത്. പൊണ്ണത്തടിയുള്ള എലികളില്‍ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണശേഷി വര്‍ദ്ധിപ്പിക്കാനും കരളില്‍ സംഭരിച്ച കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കഴിയുമെന്നാണ് വ്യക്തമായത്. പൊണ്ണത്തടിയുള്ളവരില്‍ ഫാറ്റി ലിവര്‍ അനുബന്ധരോഗങ്ങളും പ്രമേഹബാധയും കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രമായി സ്‌ട്രെംഗ്ത്ത് ട്രെയിനിംഗ് നടത്താം എന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

ശരീരഭാരം മാറ്റമല്ലാതെ നിലനില്‍ക്കുമ്പോഴും ഹ്രസ്വകാലത്തിനുള്ളില്‍ ചില മെച്ചപ്പെടുത്തലുകള്‍ ഉണ്ടാക്കാന്‍ ഇത്തരം വ്യായാമരീതിക്കു കഴിഞ്ഞിട്ടുണ്ടെന്നു മനസിലാക്കാനായി. കരളിന്റെ പ്രവര്‍ത്തനത്തെയും മെറ്റബോളിസത്തെയും ഇത് നേരിട്ട് ബാധിക്കുകയും ആരോഗ്യം നിലനിര്‍ത്താന്‍ ഫലപ്രദവുമാണ്. മാത്രമല്ല, മരുന്നുകളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതും ചെലവുകുറഞ്ഞതുമായി ഒരു രീതി കൂടിയാണിത്.

പൊണ്ണത്തടിയുള്ള എലികള്‍ക്ക് സ്‌ട്രെംഗ്ത്ത് ട്രെയിനിംഗ് നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഒരു പരിധി കഴിയുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ഘടന മാറ്റാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. ഹ്രസ്വകാല പരിശീലനത്തിനു ശേഷം, എലികളില്‍ ഫാറ്റിലിവര്‍ കുറഞ്ഞതായി കണ്ടെത്തി. രക്തക്കുഴലുകളുടെ അളവ് മെച്ചപ്പെട്ടു. എന്നാല്‍ അവയുടെ ശരീരഭാരത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഇത്തരം അനുകൂല ആരോഗ്യഘടകങ്ങള്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.ഈ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി, മനുഷ്യര്‍ക്ക് സ്‌ട്രെംഗ്ത്ത് ട്രെയിനിംഗിലൂടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

Comments

comments

Categories: Health
Tags: Fatty liver