ഇന്ത്യയില്‍ ആസ്തി പുനരുദ്ധാരണ കമ്പനി ആരംഭിക്കാന്‍ ഡ്യൂഷെ ബാങ്ക്

ഇന്ത്യയില്‍ ആസ്തി പുനരുദ്ധാരണ കമ്പനി ആരംഭിക്കാന്‍ ഡ്യൂഷെ ബാങ്ക്

ന്യൂഡെല്‍ഹി: കിട്ടാക്കടങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇന്ത്യയില്‍ ഒരു ആസ്തി പുനരുദ്ധാരണ കമ്പനി (എആര്‍സി) ആരംഭിക്കാന്‍ ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂഷെ ബാങ്ക് ആലോചിക്കുന്നു. ലോണ്‍ സ്റ്റാര്‍ ഫണ്ട്‌സ്, കെകെആര്‍, ബ്ലാക്ക്‌സ്റ്റോണ്‍ തുടങ്ങിയ വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ എആര്‍സികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഡ്യൂഷെയും ഏറ്റവും വേഗം വളരുന്ന വിപണിയിലേക്ക് കണ്ണുവെച്ചിരിക്കുന്നത്. പുതിയ എആര്‍സി സജ്ജീകരിക്കുകയോ അല്ലെങ്കില്‍ നിലവിലുള്ള ഒരെണ്ണം വാങ്ങുകയോ ചെയ്യാനാണ് പദ്ധതി. സമാനമായ രീതിയിലുള്ള കമ്പനി രാജ്യത്ത് ആരംഭിക്കുന്ന കാര്യം ബാങ്ക് ഓഫ് അമേരിക്കയും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലെ സമ്മര്‍ദിത ആസ്തികള്‍ നേരിട്ട് വാങ്ങാനാവില്ല. എന്നാല്‍ പ്രാദേശിക കമ്പനികളുമായി സഹകരിച്ച് ഇവ വാങ്ങാനാവും.

ലോകത്തിലെ 10 പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഇറ്റലിക്ക് പുറമേ ഇന്ത്യയാണ് ഏറ്റവും മോശമായ കിട്ടാക്കട അനുപാതമുള്ള രാജ്യമെന്ന് ബ്ലൂംബെര്‍ഗ് ഡാറ്റ പറയുന്നു. 2002 ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയ ശേഷം ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യാന്‍ ബാങ്കുകളെ സഹായിക്കുന്നതിന് 29 ല്‍ അധികം എആര്‍സികളാണ് രാജ്യത്ത് സ്ഥാപിക്കപ്പെട്ടത്.

Categories: FK News, Slider