ബജാജ് ക്യൂട്ടിന് വില നിശ്ചയിച്ചു; ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ബജാജ് ക്യൂട്ടിന് വില നിശ്ചയിച്ചു; ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന് 2.63 ലക്ഷം രൂപയും സിഎന്‍ജി പതിപ്പിന് 2.83 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വി

ന്യൂഡെല്‍ഹി : ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിളിന് വില നിശ്ചയിച്ചു. 2.63 ലക്ഷം രൂപയാണ് പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. എന്നാല്‍ സിഎന്‍ജി പതിപ്പിന് 2.83 ലക്ഷം രൂപ വില വരും. ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ ബജാജ് ഓട്ടോയുടെ ഇന്‍ട്രാസിറ്റി (കൊമേഴ്‌സ്യല്‍) ഷോറൂമുകളിലെത്തിത്തുടങ്ങി. ബജാജ് ക്യൂട്ട് ഇപ്പോള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. നേരത്തെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഇന്ത്യയിലെ ആദ്യ ക്വാഡ്രിസൈക്കിളാണ് ബജാജ് ക്യൂട്ട്. ചെറിയ ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച ഇത്തരം വാഹനങ്ങള്‍ നഗരങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇന്ത്യയില്‍ ആറ് വര്‍ഷം മുമ്പാണ് ബജാജ് ക്യൂട്ട് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

216 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ട്വിന്‍-സ്പാര്‍ക് ഇഗ്നിഷന്‍ എന്‍ജിനാണ് ബജാജ് ക്യൂട്ടിന് കരുത്തേകുന്നത്. 5,500 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി കരുത്തും 18.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 10.6 ബിഎച്ച്പി കരുത്തും 16.1 എന്‍എം ടോര്‍ക്കുമാണ് സിഎന്‍ജി വേരിയന്റ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഡാഷ്‌ബോര്‍ഡില്‍ സീക്വെന്‍ഷ്യല്‍ ട്രാന്‍സ്മിഷന്‍ നല്‍കി. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഒരു ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ 35 കിലോമീറ്ററും ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിച്ച് 45 കിലോമീറ്ററും സഞ്ചരിക്കാം. ഇന്ധന ടാങ്കില്‍ പരമാവധി എട്ട് ലിറ്റര്‍ പെട്രോള്‍ നിറയ്ക്കാമെങ്കില്‍ സിഎന്‍ജി സിലിണ്ടറിന്റെ ശേഷി 35 കിലോഗ്രാമാണ്. എന്‍ജിന്‍ പിന്നില്‍ നല്‍കിയിരിക്കുന്നതിനാല്‍ മുന്നിലെ ബോണറ്റ് ലഗേജ് സൂക്ഷിക്കാന്‍ ഉപയോഗിക്കാം.

വലിയ ഹാലൊജന്‍ ഹെഡ്‌ലാംപുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, മ്യൂസിക് പ്ലെയര്‍, ലോക്ക് ചെയ്യാന്‍ കഴിയുന്ന സ്‌റ്റോറേജ് കംപാര്‍ട്ട്‌മെന്റുകള്‍, ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, അനലോഗ്-ഡിജിറ്റല്‍ സെന്റര്‍ കണ്‍സോള്‍, 60:40 സ്പ്ലിറ്റ് റിയര്‍ ബെഞ്ച് എന്നിവയാണ് സവിശേഷതകള്‍. എയര്‍ കണ്ടീഷണിംഗ് ലഭ്യമല്ല. വിന്‍ഡോകള്‍ താഴേക്കും മുകളിലേക്കും തുറക്കാനും സീറ്റുകള്‍ ക്രമീകരിക്കാനും കഴിയില്ല. രണ്ട് മുതിര്‍ന്നവര്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്നതാണ് പിന്നിലെ സീറ്റുകള്‍. സീറ്റ് ബെല്‍റ്റുകള്‍ ഒഴിച്ച് മറ്റൊരു സുരക്ഷാ ഫീച്ചറുകളും നല്‍കിയിട്ടില്ല. എന്നാല്‍ കരുത്തുറ്റ മോണോകോക്ക് ബോഡിയിലാണ് ബജാജ് ക്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ എതിര്‍ വാഹനത്തിന്റെ ഇടി പ്രതിരോധിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ആവരണം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Auto
Tags: Bajaj Qute