737 മാക്‌സ്: സോഫ്റ്റ്‌വെയര്‍ പുതുക്കല്‍ അന്തിമ ഘട്ടത്തിലെന്ന് ബോയിംഗ് 

737 മാക്‌സ്: സോഫ്റ്റ്‌വെയര്‍ പുതുക്കല്‍ അന്തിമ ഘട്ടത്തിലെന്ന് ബോയിംഗ് 

737 മാക്‌സ് വിമാനങ്ങളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും പൈലറ്റുമാര്‍ക്കുള്ള പുതിയ പരിശീല ന പദ്ധതി അവതരിപ്പിക്കുന്നതിനും അന്തിമ രൂപമായെന്ന് ബോയിംഗ് കോ അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടെ രണ്ട് വന്‍ അപടകടങ്ങളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്‌സ് ഉപയോഗിക്കുന്നതില്‍ നിന്ന് എയര്‍ലൈനുകളെ വിലക്കിയിട്ടുണ്ട്.

ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സംവിധാനം എങ്ങനെയാണ് വിവിധ സെന്‍സര്‍ സന്ദേശങ്ങളോട് പ്രതികരിക്കുന്നത് എന്നതുമായി ബന്ധപ്പെട്ടാണ് സോഫ്റ്റ്‌വെയര്‍ പുതുക്കുന്നതെന്ന് കമ്പനി അറിയിച്ചു. എതോപ്യന്‍ എയര്‍ലൈന്‍ ഉപയോഹിച്ച എ 737 മാക്‌സ് 8 വിമാനം മാര്‍ച്ച് 10ന് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 157 പേരാണ് മരണപ്പെട്ടത്. ഈ അപകടത്തിന് ഇന്തോനേഷ്യയില്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഉണ്ടായ വിമാനാപകടവുമായി നിരവധി സമാനതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എതോപ്യ രംഗത്തെത്തിയിട്ടുണ്ട്.

ബോയിംഗിന്റെ ഏറ്റവും വേഗത്തില്‍ വിറ്റുപേകുന്ന ജെറ്റ്‌ലൈനറായിരുന്നു 737 മാക്‌സ്. ഇന്തോനേഷ്യയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ പൈലറ്റ് ഡിസ്‌പ്ലേ ഉള്‍പ്പടെയുള്ള സംവിധാനങ്ങളില്‍ സോഫ്റ്റ് വെയര്‍ പുതുക്കുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിരുന്നു. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുതിയ പൈലറ്റ് പരിശീലന പദ്ധതികള്‍ ആരംഭിക്കുക.

Comments

comments

Categories: FK News
Tags: Boeing