കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ റോബോട്ടിക്‌സ്

കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ റോബോട്ടിക്‌സ്

അര്‍ബുദ രോഗനിര്‍ണ്ണയത്തിനും അതിനു കാരണമായ കോശങ്ങളെ നശിപ്പിക്കാനുമുള്ള ഒരു പുതിയ സാങ്കേതികവിദ്യ കനേഡിയന്‍ ഗവേഷകര്‍ കണ്ടുപിടിച്ചു. ഒരു കാന്തികസൂചിയാണ് ഉപകരണം. ഒരു ചെറിയ കംപ്യൂട്ടര്‍ പ്രോഗ്രാം വഴി കൃത്യമായി കാന്‍സര്‍ കോശത്തിലേക്ക് ഇതിനെ കടത്തിവിട്ട് ശസ്ത്രക്രിയയിലൂടെനശിപ്പിക്കുകയാണു പദ്ധതി. സയന്‍സ് റോബോട്ടിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മനുഷ്യന്റെ മുടിനാരിനേക്കാള്‍ 100 മടങ്ങ് ചെറിയ കാന്തികസൂചി കോശത്തിനകത്ത് എവിടെയും ഇഷ്ടാനുസരണം ഇറക്കാനാകുമെന്ന് പറയുന്നു.

സൂക്ഷ്മദര്‍ശിനിയില്‍ ഘടിപ്പിച്ച 700 നാനോമീറ്ററോളം വ്യാസമുള്ള സൂചി ആറു വ്യത്യസ്ത കാന്തിക കോണുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിന് കാന്‍സര്‍ കോശത്തിന്റെ ശ്ലേഷ്മപടലത്തിനകത്തേക്ക് ആഴ്ന്നിറങ്ങാന്‍ കഴിയും. തുടര്‍ന്നു മൈക്രോസ്‌കോപ്പിന് കീഴില്‍ ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത അല്‍ഗോരിതം ഉപയോഗിച്ചുകൊണ്ട് കോയലുകള്‍ വഴി പ്രവഹിപ്പിക്കുന്ന വൈദ്യുതി വ്യത്യാസപ്പെടുത്തുകയും കാന്തിക മണ്ഡലത്തെ മൂന്നു കോണുകളിലേക്കു മാറ്റുകയും ചെയ്യുന്നു.

ഗവേഷകസംഘം ബ്ലാഡര്‍ കാന്‍സര്‍ രോഗികളില്‍ ഉപകരണം പരീക്ഷിച്ചു നോക്കി. രോഗത്തിന്റെ ആദ്യഘട്ടത്തിലും അന്ത്യഘട്ടത്തിലുമുള്ള രോഗികളിലാണിതു പ്രയോഗിച്ചത്. മുമ്പ് ഈ പരിശോധനയ്ക്കായി കോശ കേന്ദ്രത്തെ വേര്‍തിരിച്ചെടുക്കണമായിരുന്നു. എന്നാല്‍, ശ്ലേഷ്മപടലം വേര്‍പെടുത്തുന്നതിനു പകരം ഉപകരണത്തെ കൃത്യമായ കാന്‍സര്‍കോശങ്ങളിലേക്കു കടത്തി വിടുകയാണ് ഇതില്‍ ചെയ്യുന്നത്. അര്‍ബുദകാരികളായ കോശങ്ങളെ നിയന്ത്രിക്കുന്ന മാംസ്യങ്ങള്‍ കണ്ടെത്താന്‍ പറ്റുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും പുതിയ രീതിയാണിത്. ഇതോടൊപ്പം ചെറിയ റോബോട്ടുകളെ ഉപയോഗിച്ച് രക്തക്കുഴലുകളില്‍ തടസം സൃഷ്ടിച്ച് ട്യൂമര്‍ നിര്‍വീര്യമാക്കുകയോ യാന്ത്രിക വിച്ഛേദം വഴി നേരിട്ട് നശിപ്പിക്കുകയോ ചെയ്യാനുമാകും.

Comments

comments

Categories: Health
Tags: cancer, robotics