പത്തില്‍ എട്ട് കമ്പനികള്‍ക്കും നേട്ടം; തിളങ്ങി ആര്‍ഐഎല്ലും എച്ച്ഡിഎഫ്‌സി ബാങ്കും

പത്തില്‍ എട്ട് കമ്പനികള്‍ക്കും നേട്ടം; തിളങ്ങി ആര്‍ഐഎല്ലും എച്ച്ഡിഎഫ്‌സി ബാങ്കും
  • 1,42,643.2 കോടി രൂപയാണ് എട്ട് കമ്പനികളുടെ സംയോജിത നേട്ടം
  • ആര്‍ഐഎല്‍ 35,500.21 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് 33,724.93 കോടി രൂപയും വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു

മുംബൈ: ഓഹരി വിപണിയിലെ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ട് കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 1,42,643.2 കോടി രൂപയുടെ വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും(ആര്‍ഐഎല്‍) എച്ച്ഡിഎഫ്‌സി ബാങ്കുമാണ് കഴിഞ്ഞ വാരം വിപണിയില്‍ എറ്റവും കൂടുതല്‍ നേട്ടം കൊയ്ത കമ്പനികള്‍.

ഓഹരി വിപണിയിലുണ്ടായ അനുകൂല തരംഗമാണ് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള കമ്പനികളുടെ വിപണി മൂല്യത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ വ്യാപാര ആഴ്ചയുടെ തുടക്കം മുതല്‍ തന്നെ

ഗംഭീര മുന്നേറ്റമാണ് ആഭ്യന്തര ഓഹരി സൂചികകള്‍ രേഖപ്പെടുത്തിയത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് കഴിഞ്ഞയാഴ്ച 1,352.89 പോയ്ന്റിന്റെ (3.68 ശതമാനം) നേട്ടം കുറിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് വിപണി തംരഗത്തില്‍ നേട്ടം മുറിച്ച മുന്‍നിര കമ്പനികള്‍. ഐടിസിയുടെയും എച്ച്‌യുഎല്ലിന്റെയും വിപണി മൂല്യത്തില്‍ മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.

35,500.21 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 8,38,355.65 കോടി രൂപയായി ഉയര്‍ന്നു. വെള്ളിയാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള 75 കമ്പനികളില്‍ ഇടം നേടാനും ആര്‍ഐഎല്ലിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ 45 ശതമാനത്തിന്റെ മുന്നേറ്റമാണ് ആര്‍ഐഎല്ലിന്റെ ഓഹരി വിലയില്‍ ഉണ്ടായിട്ടുള്ളത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 33,724.93 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 6,12,846.54 കോടി രൂപയിലെത്തി. ഇതേ ആഴ്ച തന്നെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ആറ് ട്രില്യണ്‍ രൂപ വിപണി മൂല്യമുള്ള മൂന്നാമത്തെ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയത്. 16,676.22 കോടി രൂപയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ ബാങ്കിന്റെ മൊത്തം മൂല്യം 2,52,871.75 കോടി രൂപയായി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 16,487.42 കോടി രൂപ വര്‍ധിച്ച് 2,54,995.66 കോടി രൂപയിലെത്തി. 16,084.35 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ഇക്കാലയളവില്‍ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3,40,171.21 കോടി രൂപയായി ഉയര്‍ന്നു. 2,772.32 കോടി രൂപയാണ് ടെക് ഭീമന്‍ ഇന്‍ഫോസിസ് കഴിഞ്ഞയാഴ്ച കൂട്ടിച്ചേര്‍ത്തത്. ഇതോടെ മൊത്തം മൂല്യം 3,14,060.64 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 14,680.99 കോടി രൂപയും ടിസിഎസ് 6,716.77 കോടി രൂപയും വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തും. ഈ കമ്പനികളുടെ വിപണി മൂല്യം യഥാക്രമം 2,65,685.69 കോടി രൂപയും 7,65,561.53 കോടി രൂപയുമാണ്. അതേസമയം, ഐടിസിയുടെ വിപണി മൂല്യം 1,347.76 കോടി രൂപ ഇടിഞ്ഞ് 3,56,481.45 കോടി രൂപയിലെത്തി. എച്ച് യുഎല്ലിന്റേത് 508.7 കോടി രൂപ ഇടിഞ്ഞ് 3,67,702 കോടി രൂപയിലെത്തി.

വിപണി മൂല്യത്തില്‍ മുന്നില്‍ ആര്‍ഐഎല്‍ ആണ്. രണ്ടാം സ്ഥാനത്ത് ടിസിഎസും. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് വിപണി മൂല്യത്തില്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളിലുള്ളത്.

Comments

comments

Categories: Business & Economy
Tags: HDFC, RIL