ലയനത്തിനു മുമ്പ് ഗ്രാസിം 5,872 കോടി രൂപയുടെ നികുതി അടയ്ക്കണം

ലയനത്തിനു മുമ്പ് ഗ്രാസിം 5,872 കോടി രൂപയുടെ നികുതി അടയ്ക്കണം

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇന്റസ്ട്രീസിന്റെ ലയന പദ്ധതികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. ആദിത്യ ബിര്‍ല നുവോ, ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവയുമായുള്ള ലയനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ 5,872 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിവിഡന്റ് വിതണവുമായി ബന്ധപ്പെട്ട നികുതിയായി ഈ തുക അടയ്ക്കണമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷ്ണറില്‍ നിന്ന് ലഭിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗ്രാസിം ഇന്റസ്ട്രീസിന്റെ ഓഹരിയുടമകള്‍ക്ക് ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡ്(എബിസിഎല്‍) അനുവദിച്ച ഓഹരികളുടെ മൂല്യം നിയമപ്രകാരം ഡിവിഡന്റ് ഉള്‍പ്പെടുന്നതാണെന്നും ഇതിന് നികുതി ടയ്ക്കണമെന്നുമാണ് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെബ്രുവരി 11നും മാര്‍ച്ച് 1നും കമ്പനിക്ക് നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നികുതി തുക വ്യക്തമാക്കുന്ന നോട്ടിസ്. ഉത്തരവിനെ നിയമപരമായി നേരിടുമെന്നാണ് ഗ്രാസിം ഇന്റസ്ട്രീസ് അറിയിച്ചിട്ടുള്ളത്.
1961ലെ ആദായ നികുതി നിയമം എബിസിഎലിന്റെ ഓഹരികള്‍ വിതരണം ചെയ്തതില്‍ ബാധകമാകില്ലെന്നാണ് കമ്പനി വാദിക്കുന്നത്. 2017 സെപ്റ്റംബറിലാണ് ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ മൂന്നു സംരംഭങ്ങളുടെയും ലയനത്തിന് അംഗീകാരം നല്‍കിയത്.

Comments

comments

Categories: Business & Economy