ഇന്ത്യയിലെ ആദ്യ സിട്രോണ്‍ മോഡല്‍ ഏപ്രില്‍ മൂന്നിന് അനാവരണം ചെയ്യും

ഇന്ത്യയിലെ ആദ്യ സിട്രോണ്‍ മോഡല്‍ ഏപ്രില്‍ മൂന്നിന് അനാവരണം ചെയ്യും

കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവിയായ സി5 എയര്‍ക്രോസാണ് ഇന്ത്യയിലെ ആദ്യ മോഡല്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ആദ്യ സിട്രോണ്‍ മോഡല്‍ ഏപ്രില്‍ മൂന്നിന് അനാവരണം ചെയ്യും. കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവിയായ സി5 എയര്‍ക്രോസാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ ആദ്യ മോഡല്‍. പിഎസ്എ ഗ്രൂപ്പില്‍നിന്ന് സിട്രോണ്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തുമെന്ന് ദിവസങ്ങള്‍ക്കുമുമ്പ് സ്ഥിരീകരിച്ചിരുന്നു. സിട്രോണ്‍ സി5 എയര്‍ക്രോസ് 2021 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ജീപ് കോംപസ്, ഹ്യുണ്ടായ് ടൂസോണ്‍ എന്നിവയായിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളികള്‍.

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സ്ഥാപിച്ച പിഎസ്എ ഗ്രൂപ്പ് പ്ലാന്റിലായിരിക്കും ഇന്ത്യന്‍ സ്‌പെസിഫിക്കേഷനുകളോടെ സിട്രോണ്‍ സി5 എയര്‍ക്രോസ് അസംബിള്‍ ചെയ്യുന്നത്. കാര്‍ അസംബിള്‍ ചെയ്യുന്നതിന് എഴുപത് ശതമാനത്തോളം ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കും. പിഎസ്എ ഗ്രൂപ്പും സികെ ബിര്‍ള ഗ്രൂപ്പും ചേര്‍ന്നുള്ള 50:50 അനുപാത സംയുക്ത സംരംഭമാണ് ഹൊസൂര്‍ പ്ലാന്റ്. ഇവിടെ പ്രതിവര്‍ഷം 50,000 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

4,510 മില്ലി മീറ്റര്‍ നീളം വരുന്ന സിട്രോണ്‍ സി5 എയര്‍ക്രോസ് പിഎസ്എ ഗ്രൂപ്പിന്റെ ഇഎംപി2 പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിക്കുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ടിഎഫ്ടി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍ എന്നിവ കാബിനില്‍ കാണാന്‍ കഴിയും. ഇരുപത് ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകളാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയില്‍ നല്‍കുന്നത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റ് പിന്നീട് പുറത്തിറക്കും.

2.0 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. സ്റ്റാന്‍ഡേഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. എന്‍ജിനും ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്ന ഈ ഡ്രൈവ്‌ട്രെയ്‌നുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിലവില്‍ ഹൊസൂര്‍ പ്ലാന്റില്‍ നിര്‍മ്മിച്ചുവരുന്നുണ്ട്.

സി3 എയര്‍ക്രോസ് ആയിരിക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ സിട്രോണ്‍ മോഡല്‍. ഫേസ്‌ലിഫ്റ്റ് ചെയ്തശേഷം 2021 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കിയേക്കും. ഹൊസൂര്‍ പ്ലാന്റില്‍തന്നെയായിരിക്കും സിട്രോണ്‍ സി3 എയര്‍ക്രോസ് അസംബിള്‍ ചെയ്യുന്നത്.

Comments

comments

Categories: Auto
Tags: Citroen