വായുമലിനീകരണം നേരിടാന്‍ അടിയന്തര നടപടികളുമായി ദക്ഷിണ കൊറിയ

വായുമലിനീകരണം നേരിടാന്‍ അടിയന്തര നടപടികളുമായി ദക്ഷിണ കൊറിയ

സോള്‍: വായുമലിനീകരണത്തെ നേരിടാന്‍ ദക്ഷിണ കൊറിയ അടിയന്തര നടപടികളുമായി രംഗത്തുവന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച ബില്‍ ബുധനാഴ്ച ദക്ഷിണ കൊറിയയുടെ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലി പാസാക്കി. ക്ലാസ് മുറികളില്‍ ഉയര്‍ന്ന ശേഷിയുള്ള വായു ശുദ്ധീകരണ സംവിധാനം അഥവാ എയര്‍ പ്യൂരിഫയര്‍ സ്ഥാപിക്കാനുള്ള എമര്‍ജന്‍സി ഫണ്ട് ഉപയോഗിക്കാന്‍ അധികൃതര്‍ക്ക് അനുവാദം നല്‍കുന്നതും, എല്‍പിജി വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പെടുന്ന നിര്‍ദേശങ്ങളടങ്ങിയതാണു ബില്‍. 2.65 ബില്യന്‍ ഡോളറാണ് എമര്‍ജന്‍സി ഫണ്ടിലേക്കു മാറ്റിവച്ചിരിക്കുന്ന തുക. ഈ ഫണ്ട് ഉപയോഗിക്കാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതാണു ബില്‍. സമീപദിവസങ്ങളില്‍ പൊടിപടലങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെക്കോര്‍ഡ് തലത്തില്‍ ഉയര്‍ന്നുവന്നത് ആശങ്കയ്ക്ക് വക നല്‍കിയിരുന്നു. ദക്ഷിണ കൊറിയയിലെ ഏഴ് പ്രധാന നഗരങ്ങളിലെ വായു പിഎം 2.5 പാര്‍ട്ടിക്കിള്‍സ് ലെവല്‍ രേഖപ്പെടുത്തുകയുണ്ടായി. അന്തരീക്ഷവായു ഈ നിലയിലെത്തിയാല്‍ അത് ആരോഗ്യത്തിനു തന്നെ ഭീഷണിയായിട്ടാണു കണക്കാക്കുന്നത്. ആസ്തമ, ഹൃദ്‌രോഗം, ബ്രോങ്കൈറ്റിസ്, ശ്വാസകോശ സംബന്ധമായ മറ്റ് അസുഖങ്ങള്‍ തുടങ്ങിയവയൊക്കെ വരാന്‍ സാഹചര്യമൊരുക്കും. ശ്വാസകോശം, ഹൃദയം എന്നിവയ്ക്കു ഭീഷണിയായതിനാല്‍ വായുമലിനീകരണത്തിനെതിരേയുള്ള പോരാട്ടം അത്യാവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Comments

comments

Categories: FK News