ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നഷ്ടപരിഹാരം നല്‍കണം

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നഷ്ടപരിഹാരം നല്‍കണം

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് കാന്‍സര്‍ ബാധിച്ചുവെന്ന കേസില്‍ കമ്പനി 29 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കാലിഫോര്‍ണിയ കോടതിയാണ് വിധിപ്രഖ്യാപിച്ചത്. കമ്പനിയുടെ ടാല്‍ക്കം പൗഡറില്‍ ആസ്ബറ്റോസാണ് കാന്‍സറിനു കാരണമായതെന്നായിരുന്നു പരാതിക്കാരിയുടെ വാദം. ആഗോളപ്രശസ്തരായ ഇസ്രായേലി ആരോഗ്യപരിപാലന കമ്പനി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.

ടെറി ലിയാവിറ്റ് എന്ന വനിതയാണ് പരാതിക്കാരി. 1960 മുതല്‍ താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചു വരുകയാണെന്നും 2017ല്‍ ഗുരുതരമായ ശ്വാസകോശ അര്‍ബുദം ബാധിച്ചതായും പരാതിയില്‍ പറയുന്നു. ആസ്ബറ്റോസ് ശ്വാസകോശത്തില്‍ കടന്നുണ്ടാകുന്ന മെസൊത്തെലിയൊമ എന്ന അര്‍ബുദമാണ് ഇവരെ ബാധിച്ചത്.

1970കള്‍ മുതല്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന കമ്പനി ഉല്‍പ്പന്നങ്ങളില്‍ 2000ത്തിന്റെ തുടക്കം മുതലാണ് ആസ്ബറ്റോസിന്റെ അംശങ്ങളുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ കമ്പനി ഇതു സംബന്ധിച്ച പരിശോധനാഫലങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ആസ്ബറ്റോസ് അംശങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരേ ആയിരക്കണക്കിന് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസില്‍ 13,000ത്തോളം കേസുകളാണ് കമ്പനി നേരിടുന്നത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ വിതരണക്കാരായ ഇമെറിസ് ടാല്‍ക് അമേരിക്കയും പക്ഷേ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ചിരുന്നു. ലോകോത്തര ലാബുകളില്‍ നടത്തിയ പഠനങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയായിരുന്നു അവകാശവാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയാണ് കോടതിവിധി വന്നിരിക്കുന്നത്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. കൂടുതല്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയാറായില്ല.

ആസ്ബസ്റ്റോസ് മിക്കവാറും സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലെ ഒരു സാധാരണ ചേരുവയായ ടാല്‍ക്കത്തില്‍ ഉപയോഗിക്കുന്ന ഘടകമാണ്. എന്നാല്‍ ഇത് വേണ്ടവിധം ശുദ്ധീകരിക്കാന്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഹാനികരമായ മാലിന്യങ്ങള്‍ ഉപഭോക്താവില്‍ ആരോഗ്യപ്രശ്ങ്ങളുണ്ടാക്കാനിടയുണ്ട്. ടാല്‍ക്കം സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഫേസ് ക്രീം, ഐഷാഡോ മേക്കപ്പ് സെറ്റ് എന്നിവയിലൊക്കെ ഇത് അത്യന്താപേക്ഷിതമാണ്.

Comments

comments

Categories: Health