കാത്തുകാത്തിരുന്ന ഫോഡ് ഫിഗോ ഫേസ്‌ലിഫ്റ്റ് എത്തി

കാത്തുകാത്തിരുന്ന ഫോഡ് ഫിഗോ ഫേസ്‌ലിഫ്റ്റ് എത്തി

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.15 ലക്ഷം രൂപ മുതല്‍

ഫേസ്‌ലിഫ്റ്റ് ചെയ്ത ഫോഡ് ഫിഗോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.15 ലക്ഷം രൂപയിലാണ് പരിഷ്‌കരിച്ച ഫോഡ് ഫിഗോയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ആംബിയന്റെ, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ സബ്‌കോംപാക്റ്റ് ഹാച്ച്ബാക്ക് ലഭിക്കും. കാര്‍ സമഗ്രമായി രൂപകല്‍പ്പന ചെയ്‌തെന്നും 1200 ലധികം പുതിയ പാര്‍ട്ടുകളുമായാണ് പുതിയ ഫിഗോ വരുന്നതെന്നും ഫോഡ് ഇന്ത്യ അറിയിച്ചു. ഇന്ത്യയിലെ എല്ലാ ഫോഡ് ഡീലര്‍ഷിപ്പുകളിലും ഇന്നലെ മുതല്‍ കാര്‍ ലഭ്യമാണ്.

ഫോഡ് ഫിഗോ ഇപ്പോള്‍ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഐ-വിസിടി, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനിലും ലഭിക്കും. ഫോഡ് ആസ്പയര്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ഉപയോഗിക്കുന്ന ഈ മോട്ടോര്‍ ഭാരം കുറഞ്ഞതും കൂടുതല്‍ ഇന്ധനക്ഷമത തരുന്നതുമാണ്. 94 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 20.4 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് ഫോഡ് ഇന്ത്യ അവകാശപ്പെട്ടു.

ഡീസല്‍ എന്‍ജിന്റെ കാര്യത്തില്‍ മാറ്റമില്ല. പരീക്ഷിച്ചുവിജയിച്ച, വിശ്വസ്തനായ 1.5 ലിറ്റര്‍ ടിഡിസിഐ എന്‍ജിന്‍ തുടരും. ഈ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 25.5 കിലോമീറ്ററാണ് ഡീസല്‍ എന്‍ജിന്റെ ഇന്ധനക്ഷമത. ഈ രണ്ട് എന്‍ജിനുകളുമായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു.

എന്നാല്‍ 1.5 ലിറ്റര്‍ പെട്രോള്‍ ടിഐ-വിസിടി എന്‍ജിന്‍ കൂടി ഫോഡ് ഫിഗോയുടെ ഓപ്ഷനാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ മോട്ടോറിന് കൂട്ട്. എന്‍ജിന്‍ 121 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്നു. ഇന്ധനക്ഷമതയാകട്ടെ, ഒരു ലിറ്ററിന് 16.3 കിലോമീറ്റര്‍.

ഫോഡ് ആസ്പയര്‍ സബ്‌കോംപാക്റ്റ് സെഡാനില്‍ കണ്ടതുപോലെ ഫേസ്‌ലിഫ്റ്റ് ചെയ്ത ഫിഗോയിലും പരിഷ്‌കാരങ്ങള്‍ നിരവധിയാണ്. ഫോഗ് ലാംപുകള്‍ മുന്നിലെ ബംപറുമായി യോജിപ്പിച്ചു. വേരിയന്റുകള്‍ക്കനുസരിച്ച് നീല നിറം അല്ലെങ്കില്‍ ക്രോം നല്‍കി ഫോഗ് ലാംപുകളുടെ പരിസരം മനോഹരമാക്കിയിരിക്കുന്നു. കറുത്ത ഹൗസിംഗില്‍ കുടികൊള്ളുന്ന ഹെഡ്‌ലാംപുകള്‍ സ്‌പോര്‍ടി സ്വഭാവം വര്‍ധിപ്പിക്കുന്നു. ചാര്‍ക്കോള്‍ ബ്ലാക്ക് നിറമുള്ളതാണ് ഉള്‍വശം. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ & കാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി സ്ലോട്ടുകള്‍ തുടങ്ങിയവ സവിശേഷതകളാണ്. ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാം.

സ്‌പോര്‍ടി സെല്ലുലര്‍ ഗ്രില്‍, പുതിയ 15 ഇഞ്ച് അലോയ് വീലുകള്‍, ഡുവല്‍ ടോണ്‍ റൂഫ്, നീലമയമായ ഉള്‍വശം, സെഗ്‌മെന്റില്‍ ഇതാദ്യമായി ആറ് എയര്‍ബാഗുകള്‍ എന്നിവ ടൈറ്റാനിയം ബ്ലു എന്ന ടോപ് വേരിയന്റ് സംബന്ധിച്ച സവിശേഷതകളാണ്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) എന്നിവയോടെയാണ് 2019 ഫോഡ് ഫിഗോ ഫേസ്‌ലിഫ്റ്റ് വരുന്നത്. ഓട്ടോമാറ്റിക് വേരിയന്റില്‍ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഇലക്ട്രിക് പവര്‍ അസിസ്റ്റഡ് സ്റ്റിയറിംഗ് (ഇപാസ്) എന്നിവ അധിക സുരക്ഷാ ഫീച്ചറുകളാണ്.

വേരിയന്റ് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ വില

ആംബിയന്റെ പെട്രോള്‍ മാന്വല്‍ 5.15 ലക്ഷം രൂപ

ടൈറ്റാനിയം പെട്രോള്‍ മാന്വല്‍ 6.39 ലക്ഷം രൂപ

ടൈറ്റാനിയം ബ്ലു പെട്രോള്‍ മാന്വല്‍ 6.94 ലക്ഷം രൂപ

ടൈറ്റാനിയം പെട്രോള്‍ ഓട്ടോമാറ്റിക് 8.09 ലക്ഷം രൂപ

ആംബിയന്റെ ഡീസല്‍ മാന്വല്‍ 5.95 ലക്ഷം രൂപ

ടൈറ്റാനിയം ഡീസല്‍ മാന്വല്‍ 7.19 ലക്ഷം രൂപ

ടൈറ്റാനിയം ബ്ലു ഡീസല്‍ മാന്വല്‍ 7.74 ലക്ഷം രൂപ

Categories: Auto