സീയുടെ 20% ഓഹരികള്‍ സോണി വാങ്ങിയേക്കും

സീയുടെ 20% ഓഹരികള്‍ സോണി വാങ്ങിയേക്കും

കളമൊരുങ്ങുന്നത് 13,000 കോടി രൂപയുടെ ഇടപാടിന്; വായ്പകള്‍ തിരിച്ചടക്കാന്‍ സുഭാഷ് ചന്ദ്രയുടെ ശ്രമം

മുംബൈ: ജാപ്പനീസ് ഇലക്ട്രോണിക്, എന്റര്‍ടെയ്ന്‍മെന്റ് ഭീമന്‍മാരായ സോണി കോര്‍പ്, സുഭാഷ് ചന്ദ്ര നേതൃത്വം നല്‍കുന്ന സീ എന്റര്‍ടെയ്‌മെന്റ് എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ (സീല്‍) ഓഹരികള്‍ വാങ്ങാനും കമ്പനിയുമായി തന്ത്രപരമായ പങ്കാൡത്തമുണ്ടാക്കാനും ഒരുങ്ങുന്നു. സീയുടെ പ്രൊമോട്ടര്‍ അവകാശങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ 25 ശതമാനം ഓഹരികളാണ് സോണിയുടെ ലക്ഷ്യം. 171 രാജ്യങ്ങളിലായി 66 ടെലിവിഷന്‍ ചാനലുകള്‍ സ്വന്തമായുള്ള സീയുമായുള്ള ഇടപാട് സോണിയെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും.

ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സീ, തങ്ങളുടെ 20-25 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ആലോചിക്കുന്നത്. നിക്ഷേപ സമാഹരണത്തിനും കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഓഹരി വില്‍പ്പന. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക പ്രൊമോട്ടര്‍മാരുടെ 13,000 കോടി രൂപയുടെ കടം കൊടുത്തുതീര്‍ക്കുന്നതിനാകും ചെലവഴിക്കുകയെന്ന് സീ അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ചന്ദ്രയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല.

സീയില്‍ 20 ശതമാനം ഓഹരികള്‍ നിലനിര്‍ത്താനാണ് സുഭാഷ് ചന്ദ്രയുടെ താല്‍പ്പര്യം. ഓഹരി വില്‍പ്പനയിലൂടെ ലഭ്യമാകുന്ന തുകയ്ക്കനുസരിച്ചാകും ഇതിന്റെ സാധ്യതകള്‍. ആകെ 940 ദശലക്ഷം ഓഹരികളാണ് സീലിന് ഉള്ളത്. 650 രൂപ എന്ന നിരക്കില്‍ 19 ശതമാനം ഓഹരികള്‍ വിറ്റഴിച്ചാല്‍ ചന്ദ്രയ്ക്ക് 13,000 രൂപ നേടാനും സാഹചര്യം നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് സീയുടെ 41.62 ശതമാനം ഓഹരികള്‍ ഇസെല്‍ ഗ്രൂപ്പിന്റെ പക്കലാണ്. ഇതില്‍ ഭൂരിഭാഗവും വായ്പാദാതാക്കളുടെ പക്കല്‍ പണയത്തിലുമാണ്.

Comments

comments

Categories: FK News