ഉറക്കമില്ലായ്മ സമൂഹത്തിലും ഒറ്റപ്പെടുത്തും

ഉറക്കമില്ലായ്മ സമൂഹത്തിലും ഒറ്റപ്പെടുത്തും

ഉറക്കം നഷ്ടപ്പെടുന്നത് ആരോഗ്യത്തെ മാത്രമല്ല, സാമൂഹ്യജീവിതത്തെയും ബാധിക്കുമെന്ന് പഠനം. ഉറക്കം നഷ്ടപ്പെടുമ്പോള്‍ എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതരാകാം എന്നു കരുതി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യം തോന്നിയേക്കാം. എന്നാല്‍ ശരിയായ ഉറക്കം കിട്ടാത്ത ഒരാള്‍ക്ക് നന്നായി ആശയവിനിമയം ചെയ്യാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. അപൂര്‍ണമായ ഉറക്കം നമ്മെ കൂടുതല്‍ അരക്ഷിതരും ഒറ്റപ്പെട്ടവരും ആക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉറക്കക്കുറവ് വിഷാദം, പ്രമേഹം, മന്ദത എന്നിവയുള്‍പ്പെടെ മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ഇത് സാമൂഹ്യ ഒറ്റപ്പെടലിലേക്കു നയിക്കുമെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാല നടത്തിയ ഗവേഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നു. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെങ്കിലും ഉറക്കമില്ലായ്മ അവരെ സാമൂഹത്തില്‍ നിന്നു ഭ്രഷ്ഠരാക്കിയേക്കാമെന്നാണ് പഠനം നടത്തിയ മാത്യു വാക്കര്‍ പറയുന്നത്. ഉറക്കം നഷ്ടപ്പെട്ടവര്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ താല്‍പര്യം കാണിക്കുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗവേഷണസംഘം എംആര്‍ഐ ബ്രെയിന്‍ സ്‌കാന്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ വ്യക്തിയുടെ ഒറ്റപ്പെടലിന് ഉറക്കമില്ലായ്മ, സാമൂഹ്യമായ ഉള്‍വലിയല്‍ എന്നിവയുമായി ബന്ധമുണ്ടെന്നു തെളിഞ്ഞു. പഠനത്തിനായി ഗവേഷകര്‍ 18 ആരോഗ്യവാന്മാരായ ആളുകളെ തിരഞ്ഞെടുത്ത്, രണ്ടു സംഘങ്ങളാക്കി വിഭജിച്ചു. ഒരു സംഘത്തെ രാത്രിയില്‍ ഉറങ്ങാന്‍ വിടുകയും അടുത്ത സംഘത്തെ രാത്രിയില്‍ ഉണര്‍ത്തിയിരുത്തുകയും ചെയ്തു.

പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍, വീഡിയോകളിലൂടെ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്നവരുടെ മസ്തിഷ്‌ക്ക പ്രവര്‍ത്തനം നിരീക്ഷിച്ചു. തുടര്‍ന്ന് അവരുടെ പെരുമാറ്റം സംബന്ധിച്ച വീഡിയോയും കണ്ടും. സ്‌ക്രീനില്‍ കാണുന്ന വ്യക്തി വളരെ അടുത്തെത്തുമെന്ന് ഉറപ്പുണ്ടായിരുന്നപ്പോള്‍ വീഡിയോ നിര്‍ത്തുന്നതിനുള്ള ഓപ്ഷന്‍ ഉപയോഗിച്ചു. ഇത് ഗവേഷകര്‍ക്ക് സാമൂഹ്യമായ സാന്നിധ്യമുള്ള പങ്കാളികളുടെ രീതികള്‍ പരിശോധിക്കാനുള്ള അവസരം നല്‍കി. ഉറക്കം കിട്ടാത്തവര്‍ നന്നായി ഉറങ്ങിയ സംഘാംഗങ്ങളെ അകറ്റി നിര്‍ത്തുന്നതായി കണ്ടെത്തി.

Comments

comments

Categories: Health