ഫോഡ് എന്‍ഡവര്‍ ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ഫോഡ് എന്‍ഡവര്‍ ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ഫേസ്‌ലിഫ്റ്റ് ചെയ്ത എസ്‌യുവി തികച്ചും വ്യക്തിപരമാക്കുന്നതിന് ആക്‌സസറികള്‍ ഉപയോഗിക്കാം

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത് കഴിഞ്ഞ മാസം 22 ന് വിaപണിയില്‍ അവതരിപ്പിച്ച ഫോഡ് എന്‍ഡവര്‍ എസ്‌യുവിയുടെ ആക്‌സസറികള്‍ പ്രഖ്യാപിച്ചു. വാഹനത്തിനകത്തും പുറത്തും ഉപയോഗിക്കുന്നതിനായി നിരവധി ആക്‌സസറികളാണ് ഫോഡ് ലഭ്യമാക്കുന്നത്. എസ്‌യുവി വ്യക്തിപരമാക്കുന്നതിന് ഈ ഘടകഭാഗങ്ങള്‍ ഉപയോഗിക്കാം. ഫോഡ് ഡീലര്‍ഷിപ്പുകളില്‍ ആക്‌സസറികള്‍ വാങ്ങാന്‍ കഴിയും.

റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം-22,000 രൂപ (രണ്ടെണ്ണത്തിന് 40,000 രൂപ), ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍-11,900 രൂപ, കാര്‍ഗോ കവര്‍-11,600 രൂപ, സണ്‍ഷേഡുകള്‍-6,600 രൂപ, സുതാര്യമായ ഫ്‌ളോര്‍ മാറ്റുകള്‍-1,200 രൂപ എന്നിങ്ങനെയാണ് വാഹനത്തിനകത്ത് ഉപയോഗിക്കാവുന്ന ആക്‌സസറികളും അവയുടെ വിലകളും.

ഹറികേന്‍ പാക്ക് (പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്)-38,000 രൂപ, ടെഫ്‌ലോണ്‍ കോട്ടിംഗ്-12,000 രൂപ, തുരുമ്പിനെതിരായ കോട്ടിംഗ്-6,000 രൂപ, സ്ലിംലൈന്‍ വെതര്‍ ഷീല്‍ഡുകള്‍-5,800 രൂപ, പ്രീമിയം ബോഡി കവര്‍-4,370 രൂപ, ബോഡി ഗ്രാഫിക്‌സ്-3,800 രൂപ, ബോഡി കവര്‍-2,050 രൂപ എന്നിവയാണ് വാഹനത്തിന്റെ പുറത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ആക്‌സസറികള്‍.

തെര്‍മോകൂളര്‍-15,000 രൂപ, ജിപിഎസ് ട്രാക്കര്‍-12,500 രൂപ, എയര്‍ പമ്പ് + വാക്വം ക്ലീനര്‍-3,800 രൂപ, ആഷ്‌ട്രേ-1,100 രൂപ എന്നീ ആക്‌സസറികളും വാങ്ങാന്‍ കഴിയും.

പരിഷ്‌കരിച്ച ഫോഡ് എന്‍ഡവര്‍ മൂന്ന് വേരിയന്റുകളിലാണ് ലഭിക്കുന്നത്. 2 വീല്‍ ഡ്രൈവ് ടൈറ്റാനിയം എംടി വേരിയന്റിന് 28.19 ലക്ഷം രൂപയും 2 വീല്‍ ഡ്രൈവ് ടൈറ്റാനിയം പ്ലസ് എടി വേരിയന്റിന് 30.60 ലക്ഷം രൂപയും 4 വീല്‍ ഡ്രൈവ് ടൈറ്റാനിയം പ്ലസ് എടി വേരിയന്റിന് 32.97 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto, Top Stories