എര്‍ട്ടിഗ ബേസ് വേരിയന്റുകള്‍ നിര്‍ത്തി

എര്‍ട്ടിഗ ബേസ് വേരിയന്റുകള്‍ നിര്‍ത്തി

എല്‍ഡിഐ, എല്‍എക്‌സ്‌ഐ വേരിയന്റുകള്‍ ഇനി ലഭിക്കില്ല

ന്യൂഡെല്‍ഹി : പുതു തലമുറ മാരുതി സുസുകി എര്‍ട്ടിഗയുടെ ബേസ് വേരിയന്റുകള്‍ ഇനി ലഭിക്കില്ല. മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ എല്‍ഡിഐ, എല്‍എക്‌സ്‌ഐ വേരിയന്റുകളാണ് നിര്‍ത്തിയത്. ഈ വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കരുതെന്ന് അരീന ഡീലര്‍ഷിപ്പുകള്‍ക്ക് മാരുതി സുസുകി നിര്‍ദ്ദേശം നല്‍കി.

മിഡ്, ടോപ് സ്‌പെക് വേരിയന്റുകളാണ് ഏറ്റവും കൂടുതലായി വിറ്റുപോകുന്നത് എന്നതായിരിക്കാം കാരണം. ബേസ് വേരിയന്റുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതോടെ എര്‍ട്ടിഗ എംപിവിയുടെ വെയ്റ്റിംഗ് പിരീഡ് കുറയ്ക്കാമെന്ന് മാരുതി സുസുകി പ്രതീക്ഷിക്കുന്നു.

മാരുതി സുസുകി ഈയിടെ വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ എര്‍ട്ടിഗ എംപിവി അധികം വൈകാതെ ലഭിച്ചുതുടങ്ങും. ഈ എന്‍ജിന്‍ നല്‍കിയാല്‍ ബേസ് വേരിയന്റുകളുടെ വില പിന്നെയും വര്‍ധിക്കും. തത്ഫലമായി വില്‍പ്പന പിന്നെയും കുറയും.

Comments

comments

Categories: Auto