മുതലാളിത്ത വ്യവസ്ഥ അപകടത്തില്‍: രഘുറാം രാജന്‍

മുതലാളിത്ത വ്യവസ്ഥ അപകടത്തില്‍: രഘുറാം രാജന്‍

മുതലാളിത്തം ജനങ്ങള്‍ക്ക് തുല്യമായ അവസരങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് വിമര്‍ശനം

ലണ്ടന്‍: മുതലാളിത്ത വ്യവസ്ഥ ഗുരുതരമായ ആപത്ഘട്ടത്തെയാണ് നേരിടുന്നതെന്ന് മുന്നറിപ്പ് നല്‍കി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ട വിഹിതം കൈമാറുന്നത് അവസാനിപ്പിച്ച സാഹചര്യത്തില്‍ മുതലാളിത്ത വ്യവസ്ഥ വലിയ ഭീഷണിയിലാണെന്നും ഇത് യാഥാര്‍ത്ഥ്യമായാല്‍ വലിയ കലാപങ്ങളുണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ബിബിസിയുടെ റേഡിയോ 4 ടുഡെ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു.

‘പഴയകാലത്ത് ശരാശരി വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാള്‍ക്ക് ഒരു മധ്യവര്‍ത്തി ജോലി നേടാന്‍ അനായാസം കഴിഞ്ഞിരുന്നു. എന്നാല്‍ 2008 ന്റെ തുടക്കത്തോടെ രൂപം കൊണ്ട ആഗോള സാമ്പത്തിക പ്രതിസന്ധി സാഹചര്യങ്ങള്‍ മാറ്റി മറിക്കുകയും തീവ്രവിരക്തിയുണ്ടാകുകയും ചെയ്തു. ഇന്ന് ജീവിതത്തില്‍ മുന്നേറണമെങ്കില്‍ ഉന്നത വിദ്യാഭ്യാസം അത്യാവശ്യമാണ്,’ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ നിരീക്ഷിച്ചു.

ആഗോള വായ്പാ രംഗത്ത് മറ്റൊരു അധപതനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും 2008 ലെ പ്രതിസന്ധിക്ക് ശേഷം ലോകവ്യാപകമായി കടം, 50 ശതമാനം വര്‍ധിച്ചെന്നുമാണ് എസ്&പി ഗ്ലോബല്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരുകളുടെ കടബാധ്യത 77 ശതമാനവും കോര്‍പ്പറേറ്റ് കടം 51 ശതമാനവും വര്‍ധിച്ചു. 2008 ന് സമാനമായ പ്രതിസന്ധിയാണ് വിദഗ്ധര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

Categories: FK News, Slider