മരണം പ്രവചിക്കാം

മരണം പ്രവചിക്കാം

പ്രായം ചെന്നവരില്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ അപചയം വിലയിരുത്തുന്നതിനുള്ള ഒരു രീതി ഇസ്രായേല്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇതു വഴി മുതിര്‍ന്ന പൗരന്മാരില്‍ മരണനിരക്ക് പ്രവചിക്കാനാകും. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ടെക്‌നിയോണ്‍)ഗവേഷകരുടെ അഭിപ്രായത്തില്‍ രോഗപ്രതിരോധശേഷിയെന്നത് ജൈവഘടികാരവുമായി സാമ്യമുള്ളതാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ ‘പ്രായത്തെ’ വിലയിരുത്തുന്നതിനുള്ള ഒരു രീതിയാണു ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അങ്ങനെ പഴയ മുതിര്‍ന്ന ആളുകളില്‍ മരണനിരക്ക് പ്രവചിക്കുന്നു.ഇതിലൂടെ നേരത്തേ തന്നെ രോഗപ്രതിരോധ സംവിധാനം ദുര്‍ബലമാകുന്നത് തിരിച്ചറിയാനാകും.

വാര്‍ധക്യജന്യ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് രോഗപ്രതിരോധ സംവിധാനത്തിന്റെ അപചയവുമായുള്ള ബന്ധമുണ്ടോയെന്നതടക്കമുള്ള പഠനത്തിന്റെ ഭാഗമാണ് കണ്ടുപിടിത്തം. രോഗബാധയും മരണനിരക്കും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ കാലേകൂട്ടി സ്വീകരിക്കാന്‍ ഈ പുതിയ കണ്ടുപിടിത്തം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ടെക്‌നിയോണ്‍ ശാസ്ത്രജ്ഞരും, കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സംഘവും വര്‍ഷങ്ങളായി നടത്തിയ പ്രതിരോധവ്യവസ്ഥയിലെ മാറ്റങ്ങളെ അളക്കുന്നതിനുള്ള പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഒമ്പതു വര്‍ഷത്തിനുള്ളില്‍, വിവിധ പ്രായത്തിലുള്ള 135 ആരോഗ്യവാന്മാരിലെ രോഗപ്രതിരോധ സംവിധാനങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധിച്ചാണു ഗവേഷണം പൂര്‍ത്തീകരിച്ചത്. ഈ വിവരങ്ങള്‍ ഗവേഷകരെ ഐഎംഎം- ഏജ് സ്‌കോര്‍ എന്ന സൂചികയില്‍ രോഗപ്രതിരോധം കണക്കാക്കാന്‍ സഹായിച്ചു. പ്രായാധിക്യം കൊണ്ട് മനസിലാക്കാന്‍ സാധിക്കില്ല. പുതിയ രീതി ഉപയോഗിച്ച്, 2,000ല്‍പ്പരം മുതിര്‍ന്ന ആളുകളുടെ രോഗപ്രതിരോധ പ്രായപരിധി എത്രയെന്ന് സംഘത്തിനു നിര്‍ണയിക്കാനായി.

ഈ പുതിയ രീതി ഉപയോഗിച്ച്, പ്രതിരോധശേഷി പ്രായപരിധിയെ ബാധിക്കുന്ന ജീനുകളെയും ജീവിതരീതി, ശീലങ്ങള്‍, മരുന്നുകള്‍ എന്നിവയെയും തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഉപാപചയ പ്രക്രിയകളില്‍ വര്‍ദ്ധനവുണ്ടായതോടെ, മനുഷ്യശരീരം രോഗപ്രതിരോധവ്യവസ്ഥയെ സാവധാനത്തിലാക്കിയിട്ടുണ്ട്. രോഗപ്രതിരോധവ്യവസ്ഥയുടെ അപചയം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു, അണുബാധകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയും അര്‍ബുദത്തെപ്പോലുള്ള ഗുരുതരരോഗങ്ങളുടെയും വര്‍ദ്ധനവുമാണ് ഫലം.

Comments

comments

Categories: Health