മറവി, ഓര്‍മയേക്കാള്‍ ബുദ്ധി കവരുന്നു

മറവി, ഓര്‍മയേക്കാള്‍ ബുദ്ധി കവരുന്നു

കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് മറന്നു കളയുന്നതിനേക്കാള്‍ ബുദ്ധിശക്തി വേണമെന്ന പൊതുധാരണ മാറ്റാന്‍ സമയമായി. ഒരുകാര്യം മറന്നു കളയാന്‍ അക്കാര്യം ഓര്‍മിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാനസികപിരിമുറുക്കമുണ്ടാകാമെന്ന് ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. അനാവശ്യമായ ഒരു അനുഭവം മറക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് കണ്ടെത്തല്‍. ഈ അല്‍ഭുതകരമായ ഫലം മനഃപൂര്‍വ്വമുള്ള മറവിയെക്കുറിച്ചുള്ള ഗവേഷണത്തെ വിപുലീകരിക്കുന്നു. അനാവശ്യമായ അനുഭവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വഴിമാറ്റിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മ തിരിച്ചു വരുന്നതിനെ അടിച്ചമര്‍ത്താനാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കാറ്.

ദശാബ്ദങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ കാണിക്കുന്നത് നമുക്ക് സ്വമേധയാ എന്തെങ്കിലും മറക്കാന്‍ ശേഷി ഉണ്ടെന്നാണ്. പക്ഷെ നമ്മുടെ മസ്തിഷ്‌കം അതിനെ എപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കും. ഓര്‍മകളുടെ ഒരു കുഴപ്പം അവ നിശ്ചലമായിരിക്കില്ലെന്നതാണ്. അവ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ ചലനാത്മക നിര്‍മ്മിതികളാണ്. മാത്രമല്ല അത് പതിവായി പുതുക്കിയും പരിഷ്‌ക്കരിച്ചും പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നു. മസ്തിഷ്‌കത്തില്‍ നിരന്തരം ഓര്‍മയും മറവിയും ഒളിച്ചുകളി നടത്തുന്നുവെന്നു ചുരുക്കം. ഉറക്കത്തില്‍പ്പോലും മിക്കപ്പോഴും ഇത് സംഭവിക്കാറുണ്ടെന്നതാണ് വാസ്തവം.

ആലോചിച്ചുറപ്പിച്ച് മറക്കാന്‍ തീരുമാനിക്കുമ്പോള്‍ മസ്തിഷ്‌കത്തിന്റെ മൂന്നിടത്തുള്ള ഓര്‍മകളെ നിയന്ത്രിക്കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ ഇതിനെതിരേ പ്രതികരണമുയര്‍ത്തുന്നു. മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളുടെ പാറ്റേണ്‍ ട്രാക്കുചെയ്യുന്നതിനുള്ള ന്യൂറോ ഇമേജിംഗ് ഉപയോഗിച്ചാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മറവിക്ക് മിതമായ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്. വളരെ ശക്തമായതിനാല്‍ അത് ഓര്‍മ്മയെ ശക്തിപ്പെടുത്തുകയും ചെയ്യും.

ചില തരത്തിലുള്ള ഓര്‍മകള്‍ക്ക് എത്രത്തോളം ശ്രദ്ധ നല്‍കപ്പെടുന്നുണ്ട് എന്നതിന് ഗവേഷകര്‍ ന്യൂറോ ഫീഡ് ബാക്ക് ഉപയോഗിച്ച് ഒരു പുതിയ പഠനം ആരംഭിച്ചു. ആരോഗ്യത്തിലും ക്ഷേമത്തിലും സ്വാധീനം ചെലുത്താന്‍ കഴിയാവുന്ന, ശക്തമായ, വൈകാരികമായ ഓര്‍മ്മകളുള്ള, ഭാവനയിലൂടെ നാം എങ്ങനെ മുന്നോട്ടുപോകുന്നു, അവയില്‍ നിന്ന് എങ്ങനെ രക്ഷപെടാം എന്നതിനെക്കുറിച്ചെല്ലാം കൂടുതല്‍ പഠനം നടത്താനാണ് ഗവേഷകര്‍ ഒരുങ്ങുന്നത്.

Comments

comments

Categories: Health
Tags: Memories