2019 മാസെറാറ്റി ക്വാട്രോപോര്‍ട്ടേ അവതരിപ്പിച്ചു

2019 മാസെറാറ്റി ക്വാട്രോപോര്‍ട്ടേ അവതരിപ്പിച്ചു

ഗ്രാന്‍ലുസ്സോ വേരിയന്റിന് 1.74 കോടി രൂപയും ഗ്രാന്‍സ്‌പോര്‍ട് വേരിയന്റിന് 1.79 കോടി രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : 2019 മോഡല്‍ മാസെറാറ്റി ക്വാട്രോപോര്‍ട്ടേ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ഗ്രാന്‍ലുസ്സോ വേരിയന്റിന് 1.74 കോടി രൂപയും ഗ്രാന്‍സ്‌പോര്‍ട് വേരിയന്റിന് 1.79 കോടി രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ കളര്‍ ഓപ്ഷനുകള്‍, അലോയ് വീല്‍ ഡിസൈനുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഗിയര്‍ഷിഫ്റ്റ് ലിവര്‍, പുതിയ പ്യെനോ ഫിയോറി തുകല്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് 2019 മോഡല്‍ മാസെറാറ്റി ക്വാട്രോപോര്‍ട്ടേയിലെ പ്രധാന മാറ്റങ്ങള്‍. മാസെറാറ്റി ആല്‍ഫിയെറി കണ്‍സെപ്റ്റിന്റെ സൂചകങ്ങള്‍ 4 ഡോര്‍ പെര്‍ഫോമന്‍സ് സെഡാന്‍ കടംവാങ്ങിയിട്ടുണ്ട്.

2019 മാസെറാറ്റി ക്വാട്രോപോര്‍ട്ടേയില്‍ കാണുന്ന ആല്‍ഫിയെറി ആകൃതിയിലുള്ള ഗ്രില്‍ പഴയ മോഡലിനേക്കാള്‍ വലുതും ഗാംഭീര്യം വിളിച്ചോതുന്നതുമാണ്. കളര്‍ ഓപ്ഷനുകള്‍ പുതിയതാണ്. ‘റോസ്സോ പൊട്ടെന്റേ’, ഡീപ് ഡാര്‍ക്ക് ‘ബ്ലു നോബിലെ’ എന്നീ പുതിയ മൂന്ന് കോട്ടുള്ള പെയിന്റ് ഓപ്ഷനുകള്‍ ഉള്‍പ്പെടെ ആകെ പത്ത് നിറങ്ങളില്‍ 2019 മാസെറാറ്റി ക്വാട്രോപോര്‍ട്ടേ ലഭിക്കും. അലോയ് വീല്‍ ഡിസൈന്‍ ഓപ്ഷനുകള്‍ നിരവധിയാണ്. 20 ഇഞ്ച് അല്ലെങ്കില്‍ 21 ഇഞ്ച് റിം വ്യാസമുള്ള ചക്രങ്ങള്‍ തെരഞ്ഞെടുക്കാം.

അപ്‌ഡേറ്റ് ചെയ്ത ഡിസ്‌പ്ലേ ഗ്രാഫിക്‌സ് സഹിതം പുതിയ എംടിസി പ്ലസ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാബിനില്‍ കാണാം. പ്യെനോ ഫിയോറി തുകല്‍ മൂന്ന് നിറങ്ങളില്‍ ഓപ്ഷനായി ലഭിക്കും. ഹാര്‍മന്‍ കാര്‍ഡണ്‍ പ്രീമിയം സൗണ്ട് സിസ്റ്റം സ്റ്റാന്‍ഡേഡായി ലഭിക്കും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ബോവേഴ്‌സ് & വില്‍കിന്‍സ് സറൗണ്ട് സൗണ്ട് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും. 15 സ്പീക്കറുകള്‍, മിഡ് റേഞ്ച് വൂഫറുകള്‍, 1280 വാട്ട് ആംപ്ലിഫൈര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്റ്റാന്‍ഡേഡ് ഓഡിയോ സിസ്റ്റം.

3.0 ലിറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഇന്ത്യാ സ്‌പെക് 2019 മാസെറാറ്റി ക്വാട്രോപോര്‍ട്ടേ പെര്‍ഫോമന്‍സ് സെഡാന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 275 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ജര്‍മ്മന്‍ കമ്പനിയായ ഇസഡ്എഫിന്റെ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. കൂടുതല്‍ സ്‌പോര്‍ടിയായ എക്‌സോസ്റ്റ് ശബ്ദം പുറപ്പെടുവിക്കുന്നതിന് ഡീസല്‍ ക്വാട്രോപോര്‍ട്ടേയുടെ എക്‌സോസ്റ്റ് സിസ്റ്റത്തില്‍ ആക്റ്റീവ് സൗണ്ട് സാങ്കേതികവിദ്യ നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto