മൂന്ന് ഹോണ്ട ബൈക്കുകളില്‍ സിബിഎസ് നല്‍കി

മൂന്ന് ഹോണ്ട ബൈക്കുകളില്‍ സിബിഎസ് നല്‍കി

കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം നല്‍കി സിഡി 110 ഡ്രീം, ഡ്രീം യുഗ, ലിവോ മോഡലുകള്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി ഹോണ്ട സിഡി 110 ഡ്രീം, ഡ്രീം യുഗ, ലിവോ മോഡലുകള്‍ പരിഷ്‌കരിച്ചു. ഹോണ്ട നവി, സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി ബൈക്കുകളില്‍ നേരത്തെ സിബിഎസ് നല്‍കിയിരുന്നു. 125 സിസിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള ഹോണ്ട ബൈക്കുകളില്‍ ഇനി ഡ്രീം നിയോ മോഡല്‍ മാത്രമാണ് സിബിഎസ് ലഭിക്കാന്‍ ബാക്കിയുള്ളത്.

ഹോണ്ട സിഡി 110 ഡ്രീം മോഡലിന്റെ സ്റ്റാന്‍ഡേഡ് കാരിയര്‍ സിബിഎസ് വേരിയന്റിന് 50,028 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡീലക്‌സ് കാരിയര്‍ സിബിഎസ് വേരിയന്റിന് 51,528 രൂപ വില വരും. സിബിഎസ് നല്‍കാത്ത സെല്‍ഫ് വേരിയന്റിന് 49,180 രൂപയും സെല്‍ഫ് കാരിയര്‍ വേരിയന്റിന് 49,469 രൂപയുമാണ് വില.

ഡ്രീം യുഗ സിബിഎസ് വേരിയന്റിന് 54,807 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നോണ്‍ സിബിഎസ് വേരിയന്റിന് 54,247 രൂപയും.

ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് എന്നീ രണ്ട് വേരിയന്റുകളില്‍ ഹോണ്ട ലിവോ ലഭിക്കും. ലിവോ ഡ്രം ബ്രേക്ക് സിബിഎസ് വേരിയന്റിന് 57,539 രൂപയും ലിവോ ഡിസ്‌ക് ബ്രേക്ക് സിബിഎസ് വേരിയന്റിന് 59,950 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

നിലവിലെ അതേ 109.19 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മൂന്ന് ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 8.42 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.09 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto
Tags: Honda, Honda CBZ