10 വര്‍ഷ വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് യുഎഇ

10 വര്‍ഷ വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് യുഎഇ

കഴിഞ്ഞ നവംബറിലാണ് ദീര്‍ഘകാല വിസകള്‍ ലഭ്യമാക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചത്

ദുബായ്: നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഇന്നവേറ്റര്‍മാര്‍ക്കും യുഎഇയില്‍ ദീര്‍ഘകാല താമസത്തിന് അനുമതി നല്‍കുന്ന വിസ ലഭ്യമാക്കുന്നതിനുള്ള നിയന്ത്രണ സംവിധാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ദീര്‍ഘകാല വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ യുഎഇ റെസിഡന്‍സി ഡിപ്പാര്‍ട്‌മെന്റ് ഉടന്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ നവംബറിലാണ് നിക്ഷേപകര്‍ക്കും ഉദ്യോഗസ്ഥമേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും ദീര്‍ഘകാലത്തേക്ക് വിസ സേവനം നല്‍കാന്‍ യുഎഇ മന്ത്രാലയം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായുള്ള ആദ്യ വിസകള്‍ കഴിഞ്ഞിടെ ശാസ്ത്രരംഗത്തെ മികവിന് മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ലഭിച്ച വിജയികള്‍ക്ക് നല്‍കിയിരുന്നു.

ആരോഗ്യം, ശാസ്ത്രം, ഗവേഷണം, സാങ്കേതിക മേഖല എന്നീ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭാധനര്‍ക്കും നിക്ഷേപകര്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കും ഇന്നവേറ്റര്‍മാര്‍ക്കും 10 വര്‍ഷത്തേക്ക് റസിഡെന്‍സി വിസകള്‍ അനുവദിക്കാനാണ് തീരുമാനം. യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കും വളരെ മികവാര്‍ന്ന പഠനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തേക്ക് വിസ ലഭ്യമാക്കാനും യുഎഇ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia