യമഹ ഫാസിനോ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ പുറത്തിറക്കി

യമഹ ഫാസിനോ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 56,793 രൂപ

ന്യൂഡെല്‍ഹി : യമഹ ഫാസിനോ സ്‌കൂട്ടറിന്റെ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ പുറത്തിറക്കി. 56,793 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാറ്റ് ഡാര്‍ക് ബ്ലാക്ക്, മറൂണ്‍ സീറ്റ് കളര്‍ സ്‌കീമിലാണ് ഫാസിനോ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ വരുന്നത്. കൂടാതെ ക്രോം അലങ്കാരങ്ങളും കാണാം. മാത്രമല്ല, ഫാസിനോ ഡാര്‍ക്‌നൈറ്റ് എഡിഷനില്‍ യുബിഎസ് (യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം), മെയിന്റനന്‍സ് ഫ്രീ ബാറ്ററി എന്നിവയും നല്‍കിയിരിക്കുന്നു.

മെക്കാനിക്കല്‍ ഉള്‍പ്പെടെ സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലെ അതേ 113 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, 4 സ്‌ട്രോക്ക്, എസ്ഒഎച്ച്‌സി, 2 വാല്‍വ് എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 8 പിഎസ് കരുത്തും 5,000 ആര്‍പിഎമ്മില്‍ 9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി) എന്‍ജിനുമായി ചങ്ങാത്തം തുടരും. ഇലക്ട്രിക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് ഓപ്ഷനുകള്‍ തുടര്‍ന്നും ലഭിക്കും.

ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ, ബീമിംഗ് ബ്ലൂ, ഡാസ്‌ലിംഗ് ഗ്രേ, സിസ്‌ലിംഗ് സിയാന്‍, സ്‌പോട്ട്‌ലൈറ്റ് വൈറ്റ്, സാസി സിയാന്‍ എന്നിവയാണ് മറ്റ് കളര്‍ ഓപ്ഷനുകള്‍. വ്യത്യസ്ത നിറത്തിലുള്ള സീറ്റ് കവര്‍, പിറകിലെ യാത്രക്കാരന് കൂടുതല്‍ സൗകര്യപ്രദമാകുംവിധം അല്‍പ്പം ഉയര്‍ന്ന ഗ്രാബ് റെയ്ല്‍, ഏപ്രണില്‍ പുതിയ ക്രോം അലങ്കാരങ്ങള്‍ എന്നിവ സവിശേഷതകളാണ്. 2015 ലാണ് യമഹ ഫാസിനോ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതിനിടെ സ്‌കൂട്ടര്‍ പലതവണ പരിഷ്‌കരിച്ചിരുന്നു.

Comments

comments

Categories: Auto