വനിത ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി നെസ്‌ലെ മിഡില്‍ഈസ്റ്റ്

വനിത ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി നെസ്‌ലെ മിഡില്‍ഈസ്റ്റ്

കമ്പനിയുടെ മാനേജ്‌മെന്റ് പദവികളില്‍ 30 ശതമാനം സ്ത്രീകള്‍

ദുബായ്: എട്ട് വര്‍ഷത്തിനിടെ മാനേജ്‌മെന്റിലെ വനിത പ്രാതിനിധ്യം ഇരട്ടിയാക്കി ഉയര്‍ത്തി നെസ്‌ലെ മിഡില്‍ഈസ്റ്റ്. പശ്ചിമേഷ്യയിലെ ഓഫീസുകളിലുടനീളം ലിംഗ സമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് 2011ല്‍ 16 ശതമാനമായിരുന്ന വനിത മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണം 2019 ആയപ്പോഴേക്കും 30 ശതമാനമാക്കി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചത്. ഒട്ടനവധി വനിത സൗഹൃദ നയങ്ങളാണ് കഴിഞ്ഞ കാലത്തിനിടയ്ക്ക് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

ലിംഗ സമത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം കൂടുതല്‍ വനിത സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുമെന്ന് നെസ്‌ലെ മിഡില്‍ഈസ്റ്റ് സിഇഒയും ചെയര്‍മാനുമായ യുവ്‌സ് മംഗാര്‍ത്ത് പറഞ്ഞു. ഇതുവരെ സ്ത്രീകള്‍ അലങ്കരിച്ചിട്ടില്ലാത്ത പദവികളിലേക്ക് അനുയോജ്യരായ വനിതകളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ സൗഹൃദമായ നിരവധി നിലപാടുകളെടുത്ത് ഇതിനോടകം തന്നെ നെസ്‌ലെ മിഡില്‍ഈസ്റ്റ് പേരെടുത്തിട്ടുണ്ട്. കമ്പനിയുടെ എല്ലാ ഓഫീസുകളിലും സൈറ്റുകളിലും ഫാക്റ്ററികളിലുമടക്കം ജോലിസമയത്തിനിടയ്ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനുള്ള പ്രത്യേക മുറികള്‍, സൗകര്യപ്രദമായ ജോലിസമയങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ഇത് കൂടാതെ ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് പ്രസവം വിദേശത്ത് നടത്തണമെങ്കില്‍ മാതാവിനും പിതാവിനും അനുവദിക്കപ്പെട്ടിരിക്കുന്ന ഗര്‍ഭാവധിക്ക് ഒരുമാസം മുമ്പ് പ്രാദേശിക ഓഫീസുകളിലോ വീടുകളിലിരുന്നോ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നയവും കമ്പനി സ്വീകരിച്ചിട്ടുണ്ട്.

ഉന്നത പദവികളില്‍ സ്ത്രീകളെ നിയമിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതായും മംഗാര്‍ത്ത് പറഞ്ഞു. ”അടുത്ത തലമുറയില്‍ പെട്ട സ്ത്രീകള്‍ക്ക് വേണ്ടി നേതൃഗുണ പരിശീലന പരിപാടി നടത്താനും കമ്പനി ആലോചിക്കുന്നു. 30 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് തങ്ങളുടെ കരിയര്‍ വളര്‍ത്തിയെടുക്കുന്നതിന് പിന്തുണ നല്‍കുകയും ശരിയായ മനോഭാവങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള പരിശീലന പരിപാടിയാണിത്.

Comments

comments

Categories: Arabia

Related Articles