ട്രയംഫ് ടൈഗര്‍ 800 എക്‌സ്‌സിഎ ഇന്ത്യയില്‍

ട്രയംഫ് ടൈഗര്‍ 800 എക്‌സ്‌സിഎ ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 15.16 ലക്ഷം രൂപ

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ ടൈഗര്‍ 800 സീരീസിലെ ടോപ് സ്‌പെക് വേരിയന്റായ ടൈഗര്‍ 800 എക്‌സ്‌സിഎ ഇന്ത്യയില്‍ അവതരിപ്പിച്ചു. 15,16,700 രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഓഫ് റോഡുകള്‍ ഇഷ്ടപ്പെടുന്ന പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുന്നതാണ് ട്രയംഫ് ടൈഗര്‍ 800 സീരീസ്. നിലവില്‍ ഇന്ത്യയില്‍ ടൈഗര്‍ 800 എക്‌സ്‌സിഎക്‌സ് വിറ്റുവരുന്നുണ്ട്.

800 സിസി, ലിക്വിഡ് കൂള്‍ഡ്, 12 വാല്‍വ്, ഡിഒഎച്ച്‌സി, ഇന്‍-ലൈന്‍, ട്രിപ്പിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ട്രയംഫ് ടൈഗര്‍ 800 എക്‌സ്‌സിഎ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 94 ബിഎച്ച്പി കരുത്തും 79 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. റൈഡ് ബൈ വയര്‍, വിവിധ റൈഡിംഗ് മോഡുകള്‍, ഓസ്ട്രിയന്‍ കമ്പനിയായ ഡബ്ല്യുപിയുടെ സസ്‌പെന്‍ഷന്‍, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ ഇരു മോഡലുകളിലും നല്‍കിയിരിക്കുന്നു.

ടൈഗര്‍ 800 എക്‌സ്‌സിഎക്‌സ് മോട്ടോര്‍സൈക്കിളിലെ ഫീച്ചറുകള്‍ കൂടാതെ, പൂര്‍ണ്ണമായും പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന ആറാമതൊരു റൈഡിംഗ് മോഡ്, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, സ്റ്റാന്‍ഡേഡായി സെന്റര്‍ സ്റ്റാന്‍ഡ് എന്നിവ ടോപ് സ്‌പെക് ടൈഗര്‍ 800 എക്‌സ്‌സിഎ മോഡലിന്റെ അധിക സവിശേഷതകളാണ്. റൈഡര്‍ക്കും പിറകിലെ യാത്രക്കാരനുമായി സ്റ്റാന്‍ഡേഡായി ഹീറ്റഡ് സീറ്റുകളും ടൈഗര്‍ 800 എക്‌സ്‌സിഎ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നു.

ക്രൂസ് കണ്‍ട്രോള്‍, സ്വിച്ച് ചെയ്യാന്‍ കഴിയുന്ന എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റാന്‍ഡേഡായി സംപ് & റേഡിയേറ്റര്‍ ഗാര്‍ഡുകള്‍, എന്‍ജിന്‍ പ്രൊട്ടക്ഷന്‍ ബാറുകള്‍, പ്ലാസ്റ്റിക് ഹാന്‍ഡ് ഗാര്‍ഡുകള്‍, രണ്ട് ഓണ്‍ ബോര്‍ഡ് പവര്‍ സോക്കറ്റുകള്‍ എന്നിവ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ലഭിച്ചു. ടൈഗര്‍ 800 എക്‌സ്‌സിഎ മോഡലിന് സ്റ്റാന്‍ഡേഡായി എല്‍ഇഡി ഓക്‌സിലിയറി ലൈറ്റുകളും നല്‍കിയിരിക്കുന്നു. എക്‌സ്‌സിഎക്‌സ് മോഡലില്‍ ഇത് സ്റ്റാന്‍ഡേഡായി ലഭിക്കില്ല.

Categories: Auto