അധിക നികുതിപ്പണം സേനാ നവീകരണത്തിന്: അരുണ്‍ ജയ്റ്റ്‌ലി

അധിക നികുതിപ്പണം സേനാ നവീകരണത്തിന്: അരുണ്‍ ജയ്റ്റ്‌ലി

ഇന്ത്യയുടെ പക്കലുള്ള മിഗ്-21 വിമാനങ്ങളെല്ലാം നവീകരിച്ചവ; പാക്കിസ്ഥാന്റെ നിഷേധം അന്താരാഷ്ട്ര നടപടികളെ ഭയന്ന്

ന്യൂഡെല്‍ഹി: സായുധ സേനകളെ നവീകരിക്കുന്നതിന് അടുത്ത ആറ്-ഏഴ് വര്‍ഷത്തേക്ക് ഇന്ത്യക്ക് വലിയ പ്രതിരോധ ബജറ്റ് ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നികുതി അടിത്തറ വിപുലമാക്കിയെന്നും നികുതിയില്‍ നിന്ന് ലഭിച്ച അധിക തുക പ്രതിരോധ മേഖലയെ ശാക്തീകരിക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലഹരണപ്പെട്ട ജെറ്റ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലില്ലെന്ന് ജയ്റ്റ്‌ലി പറഞ്ഞു. അടുത്തിടെ നടന്ന ദൗത്യങ്ങളില്‍ ഉപയോഗിച്ച മിഗ് 21 യുദ്ധവിമാനങ്ങള്‍ നവീകരിച്ചവയാണ്. മുന്‍ സര്‍ക്കാര്‍ റഫേല്‍ യുദ്ധവിമാനങ്ങളുടെയടക്കം വാങ്ങല്‍ വൈകിപ്പിച്ചത് ദേശീയ സുരക്ഷയെ തന്നെ അപകടത്തിലാക്കിയെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ബാലാക്കോട്ട് വ്യോമാക്രണത്തിന് തെളിവുകള്‍ ആവശ്യപ്പെടുന്ന ആളുകള്‍ ദൗത്യത്തിന് ശേഷം സേന മൃതശരീരങ്ങള്‍ എണ്ണുമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഐഎസ്‌ഐയും സൈന്യവുമാണ് പാക് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്ന് വ്യക്തമായി. വ്യോമാക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെന്ന് പാകിസ്ഥാന്‍ സമ്മതിച്ചിരുന്നെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവര്‍ മറുപടി പറയേണ്ടി വരുമായിരുന്നു. എങ്കില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലും, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സും പാക്കിസ്ഥാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

Comments

comments

Categories: FK News
Tags: Arun Jaitley