ജെറ്റ് എയര്‍വേയ്‌സിന് പിഎന്‍ബിയുടെ 2050 കോടി രൂപ വായ്പ

ജെറ്റ് എയര്‍വേയ്‌സിന് പിഎന്‍ബിയുടെ 2050 കോടി രൂപ വായ്പ

ന്യൂഡെല്‍ഹി: സാമ്പത്തിക ബാധ്യതയില്‍ വലയുന്ന ജെറ്റ് എയര്‍വേയ്‌സിന് ആശ്വാസമായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 2050 കോടി രൂപ (293.07 ദശലക്ഷം ഡോളര്‍) വായ്പ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നും വിദേശ നാണ്യ വായ്പയായി 1,100 കോടി രൂപയും, നോണ്‍-ഫണ്ട് അധിഷ്ഠിത ക്രെഡിറ്റ് സൗകര്യമായി 950 കോടി രൂപയുമാണ് എയര്‍ലൈന്‍ സമാഹരിക്കുക. വായ്പാ വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ജെറ്റിന്റെ ഓഹരി 4.8 ശതമാനത്തോളം ഉയര്‍ന്നു.

വായ്പാ സൗകര്യത്തെ മൂലധന ആവശ്യകതയ്ക്കായി ജെറ്റ് ഉപയോഗിക്കുമെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ എയര്‍ക്രാഫ്റ്റ് വാടക, വേതന കുടിശിക തുടങ്ങിയ വീട്ടാനാണ് പ്രധാനമായും ഈ പണം ചെലവഴിക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 25 ഓളം വിമാനങ്ങളാണ് കമ്പനി ഇതുവരെ നിലത്തിറക്കിയിട്ടുള്ളത്.

മേഖലയിലെ കടുത്ത മത്സരവും, രൂപയുടെ മൂല്യത്തകര്‍ച്ചയും, ഉയര്‍ന്ന ഇന്ധന വിലയുമാണ് ജെറ്റിനെ കടക്കെണിയിലേക്ക് തള്ളിവിട്ടത്. നിലവില്‍ 1.14 ബില്യണ്‍ ഡോളര്‍ കടബാധ്യത കമ്പനിക്കുണ്ടെന്നാണ് കണക്കാക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എത്തിഹാദ് എയര്‍വേസാണ് ജെറ്റിലെ പ്രധാന ഓഹരിയുടമസ്ഥര്‍.

Categories: FK News, Slider
Tags: Jet Airways, PNB