അല്‍സ്‌ഹൈമേഴ്‌സ് പ്രതിവിധി ഗ്രീന്‍ ടീയും കാരറ്റും

അല്‍സ്‌ഹൈമേഴ്‌സ് പ്രതിവിധി ഗ്രീന്‍ ടീയും കാരറ്റും

ഗ്രീന്‍ ടീ, ക്യാരറ്റ് എന്നിവ അടങ്ങിയ പ്രത്യേക ഭക്ഷണരീതി ഉപയോഗിച്ച് അല്‍സ്‌ഹൈമേഴ്‌സ് പ്രശ്‌നങ്ങളാല്‍ നഷ്ടമാകുന്ന ഓര്‍മ്മക്കുറവ് വീണ്ടെടുക്കാനാകുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണം തെളിയിക്കുന്നു.

അല്‍സ്‌ഹൈമേഴ്‌സ് രോഗലക്ഷണങ്ങള്‍ ജനിതകമാറ്റത്തിലൂടെ വരുത്തിയ എലികളിലാണ് പരീക്ഷണം നടത്തിയത്. ബയോളജിക്കല്‍ കെമിസ്ട്രി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. എലികളിലെ പല പരീക്ഷണങ്ങളും മനുഷ്യരിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടില്ലെങ്കിലും സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നുകള്‍ മനുഷ്യനില്‍ മറവിരോഗത്തില്‍ നിന്നു സംരക്ഷണം നല്‍കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

അല്‍സ്‌ഹൈമേഴ്‌സിനോടൊപ്പം ജീവിക്കുന്ന 5.7 ദശലക്ഷം അമേരിക്കക്കാരെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല സമീപനമാണ് കോമ്പിനേഷന്‍ തെറാപ്പി. കാന്‍സര്‍ ചികിത്സ, എച്ച്‌ഐവി അണുബാധ, ആമവാതം തുടങ്ങിയ രോഗങ്ങള്‍ക്കായി അവലംബിക്കുന്നത് കോമ്പിനേഷന്‍ ചികില്‍സയെയാണ്. പഠനത്തിനായി ഗവേഷകര്‍ രണ്ടു സംയുക്തങ്ങള്‍ പരിശോധിച്ചു. ഗ്രീന്‍ ടീയില്‍ അടങ്ങിയ ഇജിസിജി, കാരറ്റ്, തക്കാളി, അരി, ഗോതമ്പ്, ഓട്‌സ് എന്നിവയില്‍ കാണപ്പെടുന്നു ഫോളിക് ആസിഡ് എന്നിവയാണവ. ഇവ രണ്ടും മസ്തിഷ്‌കപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

ഗവേഷകര്‍ പരീക്ഷണത്തിനു തെരഞ്ഞെടുത്തത് 32 എലികളെയാണ്. ഇവയെ നാലു സംഘങ്ങളാക്കി മാറ്റി, ഓരോ സംഘത്തിലും അല്‍സ്‌ഹൈമേഴ്‌സ് ലക്ഷണങ്ങളുള്ള ഓരോ എലിയെയും ഉള്‍പ്പെടുത്തിയിരുന്നു. മൂന്ന് മാസക്കാലം ഇജിസിജി, ഫോളിക് സംയുക്തങ്ങള്‍ നല്‍കി. മനുഷ്യരുടെ ശരീരം താങ്ങുന്നതിനു തത്തുല്യമായ ഡോസേജിലുള്ള മരുന്നാണ് എലികളില്‍ കുത്തിവെച്ചത്. മൂന്നുമാസത്തെ പ്രത്യേക ഭക്ഷണക്രമത്തിനു മുമ്പും ശേഷവും, ശാസ്ത്രജ്ഞര്‍ അവയെ ന്യൂറോ സൈക്കോളജി പരീക്ഷണത്തിനു വിധേയമാക്കി. മനുഷ്യരുടെ ഓര്‍മ്മക്കുറവു വിലയിരുത്തുന്നതിനു സമാനമായി പരീക്ഷണഘട്ടങ്ങളിലൂടെയാണ് അവയെ കടത്തിവിട്ടത്.

മൂന്നു മാസത്തിനു ശേഷം കോംബിനേഷന്‍ ചികില്‍സപൂര്‍ത്തീകരിച്ച ശേഷം അല്‍സ്‌ഹൈമേഴ്‌സ് ലക്ഷണങ്ങള്‍ ഉള്ള എലികള്‍ സംഘത്തിലെ മറ്റ് എലികളെപ്പോലെ ഓര്‍മശക്തി വീണ്ടെടുത്തുവെന്നു മനസിലായി. സസ്യോല്‍പ്പന്ന സംയുക്തങ്ങള്‍ അല്‍സ് ഹൈമേഴ്‌സ് രോഗികളുടെ മസ്തിഷ്‌കങ്ങളിലുണ്ടാകുന്ന പശപശപ്പുള്ള ഘടകങ്ങളായ അമിലോയ്ഡ് ബീറ്റകളുടെ വളര്‍ച്ചയെ തടയും വിധത്തില്‍ അത് ഉല്‍പ്പാദിപ്പിക്കുന്ന മാംസ്യങ്ങളെ വിഘടിപ്പിക്കുന്നതാണു കാരണം. ഇതുകൂടാതെ, സ്മൃതിഭ്രംശ രോഗത്തിനു കാരണമായ, മനുഷ്യമസ്തിഷ്‌കത്തിലുണ്ടാകുന്ന ന്യൂറോഇന്‍ഫഌമേഷന്‍, ഓക്‌സീറ്റീവ് സ്‌ട്രെസ് എന്നിവ കുറയ്ക്കാനും ഈ സംയുക്തങ്ങള്‍ സഹായിക്കുന്നു.

Comments

comments

Categories: Health