സ്തനാര്‍ബുദകാരി ജീനുകളെ കണ്ടെത്തി

സ്തനാര്‍ബുദകാരി ജീനുകളെ കണ്ടെത്തി

ഗുരുതരമായ സ്തനാര്‍ബുദത്തിനു കാരണമായ ജീനുകളെ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. മാരകമായ രോഗം നിയന്ത്രണത്തിലാക്കാനുള്ള മരുന്ന് ചികില്‍സയ്ക്ക് വഴിയൊരുക്കുന്ന നിര്‍ണായകമായ കണ്ടുപിടിത്തമായി ഇതിനെ കണക്കാക്കാം. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെയും ഗവേഷകരാണ് ജീനുകളെ കണ്ടെത്തിയത്. കാന്‍സറിനു കാരണമായ ജീനുകള്‍ കണ്ടെത്തുന്നതിന് മുമ്പ് കണ്ടെത്തിയ പഠനങ്ങള്‍ തന്നെയാണ് ഇതിന് ആധാരം.

ഒരു സംഘം അര്‍ബുദരോഗികളില്‍ ഒരേ പോലെയുള്ള രോഗലക്ഷണങ്ങളാണു കാണപ്പെടുന്നതെങ്കിലും ആ കോശതന്മാത്രകള്‍ ഓരോ വ്യക്തിയിലും വിഭിന്നമായിരിക്കും. കാരണം ജീനുകളുടെ പ്രവര്‍ത്തനം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്തനാര്‍ബുദ രോഗികളിലെ ജനിതകഘടനാ വിവരങ്ങള്‍ അപഗ്രഥിച്ചപ്പോള്‍ അഞ്ചോളം കോശങ്ങള്‍ അതീവസജീവമാണെന്നു കണ്ടെത്തി. സിബിഎക്‌സ് രണ്ട് എന്ന ജനിതകഘടനയാണ് ഇവയിലുള്ളതായി കണ്ടത്. മുന്‍പഠനങ്ങളില്‍ കണ്ടെത്തിയത് രോഗബാധിതരല്ലാത്ത സ്ത്രീകളിലെ കോശങ്ങള്‍ ഇതിനേക്കാള്‍ തീവ്രത കുറഞ്ഞവയായിരുന്നുവെന്നാണ്. അതേസമയം, സ്തനാര്‍ബുദത്തിന്റെ ഉയര്‍ന്ന സാന്നിധ്യം കാണിക്കുന്ന ജനിതകഘടനയാണ് സിബിഎക്‌സ് രണ്ടിന്റേത്.

ഈ ജീനുകളുടെ പ്രവര്‍ത്തനവും സ്തനാര്‍ബുദവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് നിഗമനം, എന്നാല്‍ ഇത് ഏതു തരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കാനായിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. അവര്‍ ഒരു സ്തനാര്‍ബുദ കോശനിരയെ നിര്‍വീര്യമാക്കിയതോടെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറഞ്ഞു. ഇതോടെയാണ് സിബിഎക്‌സ് രണ്ട്, ജനിതകഘടന ട്യൂമര്‍ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന നിഗമനത്തിലെത്തിയത്. സിബിഎക്‌സ് രണ്ട്, കാന്‍സര്‍കാരി ആണെന്ന് സ്ഥിരീകരിക്കാനായായാല്‍ സ്തനാര്‍ബുദ ചികില്‍സയില്‍ വലിയ പുരോഗതി കൈവരിക്കാനാകുമെന്ന് ഗവേഷകര്‍.

Comments

comments

Categories: Health