ബംഗളുരില്‍ 13.3 ലക്ഷം കുട്ടികള്‍ പള്‍സ് പോളിയോ സ്വീകരിച്ചു

ബംഗളുരില്‍ 13.3 ലക്ഷം കുട്ടികള്‍ പള്‍സ് പോളിയോ സ്വീകരിച്ചു

ദേശീയ പള്‍സ് പോളിയോ പ്രതിരോധ ദിനത്തില്‍ ചരിത്രം രചിച്ച് ബംഗളുരു. ഞായറാഴ്ച നഗരത്തിലെ 13.3 ലക്ഷം കുട്ടികളാണ് പള്‍സ് പോളിയോ സ്വീകരിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വായിലൂടെയാണ് പള്‍സ് പോളിയോ നല്‍കിയത്. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉദ്ഘാടനം ചെയ്തു. കര്‍ണാടകയില്‍ ഈ ദിവസം ശരാശരി 89.8% കുട്ടികള്‍ പള്‍സ് പോളിയോ സ്വീകരിച്ചുവെന്ന് കണക്കുകള്‍ പറയുന്നു.

ബംഗളൂരു നഗരത്തില്‍ 88% കുട്ടികള്‍ രോഗപ്രതിരോധ മരുന്നു സ്വീകരിച്ചപ്പോള്‍ ബംഗളൂരു റൂറലില്‍ 97 ശതമാനം കുട്ടികള്‍ പ്രതിരോധമരുന്നു കഴിച്ചു. ബൃഹത്ത് ബംഗളുരു മഹാനഗരപാലികെ (ബിബിഎംപി ) പരിധിയില്‍ തന്നെ ഏകദേശം 81.9 ശതമാനം കുട്ടികളും പ്രതിരോധമരുന്ന് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 32,737 സെന്ററുകളിലാണ് പള്‍സ്‌പോളിയോ വിതരണം നടന്നത്. പള്‍സ് പോളിയോ വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായസംസ്ഥാനത്തെ 64,85,980 കുട്ടികളില്‍ 58,23,345 പേരും പതിരോധമരുന്നു സ്വീകരിച്ചതായി ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പോളിയോ തളര്‍വാത രോഗത്തിനു കാരണമാകുന്ന പോളിയോവൈറസിന് എതിരെയുള്ള പ്രതിരോധ വാക്‌സിനാണ് പോളിയോ വാക്‌സിന്‍. കുത്തിവെപ്പിലൂടെ(ഐപിവി)യും വായിലൂടെ(ഒപിവി)യും രണ്ടു തരത്തിലാണ് പോളിയോ വാക്‌സിന്‍ നല്‍കിപ്പോരുന്നത്. നിര്‍ജീവമായ പോളിയോ വൈറസുകളെയാണ് കുത്തിവെപ്പിനുള്ള ഐപിവിയില്‍ ഉപയോഗിക്കുന്നത് എന്നാല്‍, ദുര്‍ബലമായ പോളിയോ വൈറസുകളെ തുള്ളിമരുന്നിലൂടെ നല്‍കുന്നതാണ് ഒപിവി വാക്‌സിനേഷന്‍. എല്ലാ കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാര്‍ശ. ലോകത്തിലാകമാനമുള്ള പോളിയോ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവരുത്താന്‍ പോളിയോ വാക്‌സിനേഷന്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. 1988ല്‍ ഏകദേശം 350,000ത്തോളം രോഗികളുണ്ടായിരുന്നതില്‍ 2014ഓടെ 359 ആയി ചുരുങ്ങിയിട്ടുണ്ട്.

Comments

comments

Categories: Health
Tags: Pulse Polio