ആകാശ് അംബാനിയുടെ വിവാഹത്തിന് സൗദി മന്ത്രിയും

ആകാശ് അംബാനിയുടെ വിവാഹത്തിന് സൗദി മന്ത്രിയും

മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഖാലിദ് അല്‍ ഫാലി ഇന്ത്യയിലെത്തുന്നത്

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ കല്യാണം കൂടാന്‍ സിനിമ, കായിക,രാഷ്ട്രീയ മേഖലകളിലെ താരങ്ങളെല്ലാം മുംബൈയിലേക്ക് ഒഴുകിയപ്പോള്‍ സൗദിയില്‍ നിന്നും ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.

മൂന്നാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് സൗദിയുടെ ഇന്ധനകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലും ഖാലി അല്‍ ഫാലി ഒപ്പമുണ്ടായിരുന്നു.

ശനിയാഴ്ചയാണ് ആകാശ് അംബാനിയും റസ്സല്‍ – മോന മേഹ്ത ദമ്പതിമാരുടെ മകള്‍ ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹം മുംബൈയില്‍ നടന്നത്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, നടന്മാരായ ആമിര്‍ഖാന്‍, ഷാരൂഖ് ഖാന്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കം ആഗോള തലത്തിലെ നിരവധി പ്രസിദ്ധരുടെ സംഗമവേദിയായി ഈ ആഢംബര വിവാഹം.

Comments

comments

Categories: Arabia