ഉറക്കം മസ്തിഷ്‌കത്തിന്റെ അറ്റകുറ്റപ്പണി

ഉറക്കം മസ്തിഷ്‌കത്തിന്റെ അറ്റകുറ്റപ്പണി

ദൈനംദിന ജീവിത ചക്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഉറക്കം. ജീവിതത്തില്‍ ഉറക്കം എന്തു മാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്നു നോക്കാം

ആരോഗ്യകാര്യത്തില്‍ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഴയതും പുതിയതും ആയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. നല്ല രാത്രിയുറക്കം രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുവാനും പ്രമേഹരോഗം പോലുള്ള ജീവിതശൈലീ രോഗങ്ങളില്‍ നിന്നും സംരക്ഷണം തേടുവാനും സഹിയിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ ഏകദേശം ജീവിതത്തിന്റെ മൂന്നിലൊന്ന് ഉറങ്ങുന്നു, ഉറക്കത്തിനു ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്നും സുരക്ഷിതമായ ഉറക്കസമയം ഏതായിരിക്കണമെന്നും മനസിലാക്കേണ്ടതുണ്ട്. ഉറക്കത്തിന് മനുഷ്യന്റെ ആരോഗ്യവുമായുള്ള ഗാഢബന്ധം തെളിയിക്കുന്ന പുതിയ പഠനം ഇസ്രയേലിലെ രാമാത്ത് ഗമനിലുള്ള ബാര്‍-ഇലാന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയിരുന്നു. മസ്തിഷ്‌ക കോശങ്ങളുടെ പുനരുദ്ധാരണത്തിനും നവോന്മേഷത്തിനും ഉറക്കം അനിവാര്യമാാണെന്ന് അവര്‍ കണ്ടെത്തി.

മസ്തിഷ്‌ക കോശങ്ങള്‍ക്ക് രോഗശമനത്തിനുള്ള അവസരം

പഠനത്തിന് മാതൃകയാക്കിയത് ശുദ്ധജലമല്‍സ്യങ്ങളായ സീബ്രാഫിഷുകളെയാണ്. ഇവയുടെ ജനതികഘടനയ്ക്ക് മനുഷ്യരുടേതുമായി 70% സാമ്യമുണ്ട്. ത്രീ ഡി ടൈം ലാപ്‌സ് ഇമേജിംഗ് എന്ന സങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍ ഒരു സൂക്ഷ്മജീവിയുടെ ഉറക്കഫലങ്ങളെ നോക്കിക്കാണുകയും സിംഗിള്‍ ന്യൂറോണുകളേയോ മസ്തിഷ്‌കോശങ്ങളെയോ എങ്ങനെ ബാധിച്ചുവെന്നും നിരീക്ഷിക്കുകയുണ്ടായി. മസ്തിഷ്‌കകോശത്തിനുള്ളില്‍ ഡിഎന്‍എയും, പ്രോട്ടീനുകളും ചലിക്കുന്നതെങ്ങനെയെന്ന് മനസിലാക്കാനിത് സഹായിച്ചു. ഉറക്കത്തിനിടെ ഓരോ കോശത്തിലുമടങ്ങിയിരിക്കുന്ന ന്യൂറോണുകളാണ് കോശത്തിന്റെ കേന്ദ്ര ഘടകമായ ന്യൂക്ലിയസിനെ പരിപാലിക്കുന്നത്. ന്യൂക്ലിയസ് നശിക്കുന്നതോടെ അതില്‍ അടങ്ങിയിരിക്കുന്ന ഡിഎന്‍എ വിവരവും തകരാറിലാകുന്നു. ഇത് വാര്‍ധക്യം, രോഗം, അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിക്കല്‍ എന്നിവയ്ക്ക് ഇടയാക്കും. രാത്രിയുറക്കത്തില്‍, ന്യൂറോണുകള്‍ പകല്‍ സമയത്തു നേരിട്ട സമ്മര്‍ദത്തില്‍നിന്ന് മോചിതമാകാനുള്ള ഒരു അവസരവും ലഭിക്കുന്നുവെന്നു ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രോമസോം ഊര്‍ജ്ജ നില

ഉണര്‍ന്നിരിക്കുമ്പോഴുള്ള ക്രോമസോം ഊര്‍ജ്ജനില ഉറക്കസമയത്തേക്കാള്‍ കുറവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതായത്, ജാഗ്രത്തില്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ശരിയായ ഡിഎന്‍എ അറ്റകുറ്റപ്പണി നടത്താന്‍ കഴിയുന്നില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലെ ഗതാഗതം പോലെയാണ് അവസ്ഥ. പകല്‍സമയങ്ങളില്‍ റോഡുകളില്‍ വലിയ തിരക്കനുഭവപ്പെടുന്നതു പോലെയാണിത്. രാത്രിയിലെ ഗതാഗതം കൂടുതല്‍ മെച്ചപ്പെട്ടതും, കാര്യക്ഷമവുമാകുന്നതു പോലെ ഉറക്കത്തില്‍ മസ്തിഷ്‌കത്തില്‍ ചിന്തകള്‍ ശാന്തമായ സഞ്ചാരം നടത്തുന്നു. ഈ പ്രക്രിയ വളരെ പ്രധാനമാണ്, കാരണം മസ്തിഷ്‌കം ആരോഗ്യമുള്ളതാക്കാന്‍ ഉറക്കത്തില്‍ അതിനു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ജീവികള്‍ സന്നദ്ധരാകുന്നു. ഉറക്കത്തിനു ക്രോമസോം ഊര്‍ജനിലകള്‍, ന്യൂറോണല്‍ പ്രവര്‍ത്തനങ്ങള്‍, ഡിഎന്‍എ നാശം, അവയവങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധമുണ്ടെന്ന് ശാസ്ത്രജഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ ഡിഎന്‍എ യുടെ കേടുപാടുകള്‍ കുറയ്ക്കുന്നതിനുള്ള അവസരം ഉറക്കം നല്‍കുന്നു.

ഉറക്കമില്ലായ്മ ആളുകളില്‍ മന്ദതയും ഉണ്ടാക്കുന്നു. ഇത് ഇവരെ ക്ഷീണിതരാക്കുകയും ഉയര്‍ന്ന കാലറികമൂല്യം മാത്രമുള്ള സോഡ, അന്നജം നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ എന്നിവ കഴിക്കാന്‍ പ്രേരിതരാക്കുകയും ചെയ്യുന്നു. ഈ പഠനങ്ങള്‍ ഉറക്കത്തിന്റെ പ്രസക്തി എടുത്തുപറയുന്നു. ഉറക്കക്കുറവ് രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും, തലവേദനയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയമാണിത്. വൈകിയുറങ്ങുന്നവരിലും നേരത്തേ ഉറങ്ങുന്നവരിലും മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ വിരുദ്ധരീതിയിലായിരിക്കും നടക്കുക. അവരുടെ ജോലിയിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ഇത് പ്രതിഫലിക്കും. വൈകി ഉറങ്ങുന്നവരുടെ മസ്തിഷ്‌കത്തില്‍ പ്രജ്ഞയെ പരസ്പരം ബന്ധപ്പെടുത്തുന്ന പ്രക്രിയയില്‍ പ്രശ്‌നങ്ങളുള്ളതായി കാണപ്പെടുന്നു. ഇതുമൂലം അവരില്‍ ശ്രദ്ധക്കുറവ്, പ്രതികരണമാന്ദ്യം, ഉറക്കംതൂങ്ങല്‍ എന്നിവ പ്രകടമാണ്.

പരിസ്ഥിതിയെ കുറിച്ചുള്ള അവബോധക്കുറവ് സൃഷ്ടിക്കുന്ന അപകടസാധ്യത എല്ലാ ജീവജലങ്ങളെയും ബാധിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള അരക്ഷിതബോധം സുഖസുഷുപ്തി കൈവരിക്കാന്‍ തടസമായേക്കാം. ജെല്‍ഫിഷ് മുതല്‍ മനുഷ്യര്‍ വരെയുള്ള ജീവികള്‍ക്ക് തങ്ങളുടെ ഡിഎന്‍എ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ന്യൂറോണുകളെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. അതിനാല്‍ ജീവിവംശത്തിന്റെ വളര്‍ച്ചയ്ക്ക് ഉറക്കം അത്യന്താപേക്ഷിതമാണ്.

Comments

comments

Categories: Health
Tags: Sleeping