ഗര്‍ഭകാല അണുബാധാചികില്‍സ കുഞ്ഞിനു ദോഷം

ഗര്‍ഭകാല അണുബാധാചികില്‍സ കുഞ്ഞിനു ദോഷം

ഗര്‍ഭാവസ്ഥയില്‍ അണുബാധയ്ക്ക് ചികില്‍സിക്കപ്പെട്ട സ്ത്രീകള്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഓട്ടിസം, വിഷാദം എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 1.8 മില്യണ്‍ കുട്ടികളില്‍ നടത്തിയ സ്വീഡിഷ് നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഗര്‍ഭാവസ്ഥയില്‍ അണുബാധ തടയുന്നതിനോ സുരക്ഷിതമാക്കുന്നതിനോ ഉള്ള പ്രതിരോധ കുത്തിവെപ്പുകള്‍ പ്രശ്‌നമാകാമെന്നാണ് പഠനഫലം കാണിക്കുന്നത്.

പുഴുക്കടി പോലുള്ള വൈറസ് പരത്തുന്ന ചില പകര്‍ച്ചവ്യാധികള്‍ക്കെതിരേയുള്ള കുത്തിവെപ്പുകളാണ് ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌കവികാസം നശിപ്പിക്കുന്നതിനും ചില മാനസികരോഗങ്ങളുടെ സാധ്യതയ്ക്കും കാരണമാകുന്നത്. ഗര്‍ഭധാരണ സമയത്ത് ഉണ്ടാകുന്ന അണുബാധ ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്റെ തലച്ചോറിലേക്ക് എത്തിയില്ലെങ്കില്‍പ്പോലും ഭാവിയില്‍ അതു കുട്ടിയില്‍ ഓട്ടിസത്തിനോ വിഷാദരോഗത്തിനോ കാരണമാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.1973-2014 വര്‍ഷങ്ങളില്‍ സ്വീഡനില്‍ ജനിച്ച 1.8 മില്യണ്‍ കുട്ടികളിലാണ് ഈ പഠനം നടത്തിയത്. സ്വീഡിഷ് മെഡിക്കല്‍ ജനന രജിസ്റ്ററില്‍ നിന്നുള്ള വിവരങ്ങളാണ് ആധാരമാക്കിയത്. ദേശീയ ഇന്‍പേഷ്യന്റ് റജിസ്റ്ററിനോട് ബന്ധിപ്പിച്ച രേഖയില്‍ ഗര്‍ഭസ്ഥശിശുവിന്റെ രോഗം കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍പേഷ്യന്റ് റജിസ്റ്റര്‍ വഴി, ഗവേഷകര്‍ ഈ കുട്ടികളുടെ മാനസികാരോഗ്യം 2014 വരെ നിരീക്ഷിച്ചു. ഗര്‍ഭധാരണകാലത്ത് അണുബാധയുള്ള അമ്മയ്ക്ക് ആശുപത്രി ചികില്‍സ ലഭിച്ചിട്ടുണ്ടെങ്കില്‍, കുട്ടിക്ക് ഓട്ടിസമോ വിഷാദരോഗമോ പിടിപെടാനുള്ള സാധ്യതയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. ഓട്ടിസത്തിന് 79 ശതമാനവും വിഷാദത്തിന് 24 ശതമാനവുമാണ് സാധ്യത. അതേസമയം, ഇതിനു വിപരീതമായി, ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ, കുട്ടികളില്‍ മറ്റ് മാനസികരോഗങ്ങള്‍ക്കു കാരണമാകുന്നില്ലെന്നു കണ്ടെത്തി. സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, സൈക്കോസിസ് തുടങ്ങിയവ ഇവരില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പഠനവിധേയരായ ഗര്‍ഭിണികള്‍ അണുബാധയല്ലാതെ മറ്റെന്തെങ്കിലും രോഗനിര്‍ണയവുമായി ബന്ധപ്പെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഈ സമയം സമയം അവകരില്‍ അണുബാധ കണ്ടെത്തുകയായിരുന്നു. മൂത്രാശയഅണുബാധ പോലെ നിസാരമായി പരിഗണിക്കപ്പെടുന്ന രോഗങ്ങളുണ്ടായ ഗര്‍ഭിണികള്‍ക്കു ജനിച്ച കുഞ്ഞുങ്ങളില്‍പ്പോലും മാനസിക വൈകല്യസാധ്യത ഉയര്‍ന്ന നിലയില്‍ കണ്ടെത്തി.

Comments

comments

Categories: Health